Kerala
Kerala

സ്‌പെഷ്യല്‍ സ്‌കൂളില്‍ നിന്ന് കാണാതായ എട്ട് വയസ്സുകാരന്‍ മരിച്ച നിലയില്‍

Subin
|
8 May 2018 11:16 AM GMT

നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് സ്‌കൂളിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലെ ആള്‍മറയില്ലാത്ത പൊട്ടക്കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്ന് മുന്നൂറ് മീറ്റര്‍ ദൂരെ മാറിയാണ് ജഡം കണ്ടെത്തിയത്.

തൃശൂര്‍ കുറ്റൂരില്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ നിന്ന് കാണാതായ എട്ട് വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. സ്‌കൂളിന് സമീപത്തെ ആള്‍മറയില്ലാത്ത പൊട്ടക്കിണറ്റില്‍ നിന്നാണ് സംസാര ശേഷിയില്ലാത്ത കുട്ടിയുടെ ജഡം കണ്ടെത്തിയത്. സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധക്കുറവാണ് കുട്ടിയുടെ ജീവന്‍ നഷ്ടമാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു

തൃശൂര്‍ കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രത്തിന് സമീപത്തുള്ള സ്വാശ്രയ സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥി ഗൗതം കൃഷ്ണയെ ഇന്നലെ മൂന്നരയോടെ കാണാതായത്. സംസാരശേഷി ഇലാത്ത കുട്ടിയായിരുന്നു മുളംങ്കുന്നത്തുകാവ് സ്വദേശി ഉണ്ണികൃഷ്ണന്റെ മകന്‍ ഗൗതം. പൊലീസും ഫയര്‍ഫോഴ്‌സും പരിശോധന നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായില്ല. ഇന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് സ്‌കൂളിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലെ ആള്‍മറയില്ലാത്ത പൊട്ടക്കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്ന് മുന്നൂറ് മീറ്റര്‍ ദൂരെ മാറിയാണ് ജഡം കണ്ടെത്തിയത്. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായുള്ള സ്‌കൂളായിരുന്നിട്ടും വിദ്യാര്‍ഥികളുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാത്തതാണ് അപകടത്തിനിടയാക്കിയെന്ന് നാട്ടുകാര്‍ ആരോപിച്ചു.

പൊലീസ് കാര്യക്ഷമമായി ഇടപെട്ടില്ല എന്നും ആരോപണമുണ്ട്. സ്‌കൂള്‍ മതില്‍ക്കെട്ട് കുട്ടി തനിയെ ചാടിക്കടന്ന് പോകാനുള്ള സാധ്യത കുറവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. തുറന്നുകിടന്ന ഗേറ്റുവഴിയാകാം കുട്ടി സമീപത്തെ പറമ്പിലേക്ക് എത്തിയതെന്നാണ് കരുതുന്നത്. മറ്റൊരു കുട്ടിയെ അധ്യാപിക ശുചിമുറിയിലേക്ക് കൊണ്ട് പോകുന്ന സമയത്തിനിടെ കുട്ടിയെ കാണാതാവുകയായിരുന്നുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

Related Tags :
Similar Posts