കാന്തപുരം പറഞ്ഞതുകൊണ്ട് യുഡിഎഫ് സ്ഥാനാര്‍ഥി തോല്‍ക്കില്ല: ഇ ടി മുഹമ്മദ് ബഷീര്‍
|കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞത് കൊണ്ട് മണ്ണാര്‍ക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോല്‍ക്കില്ലെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞത് കൊണ്ട് മണ്ണാര്‍ക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോല്‍ക്കില്ലെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍. വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് മുസ്ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുമിച്ചു നിന്നാലേ ഭരണത്തില്‍ വരാനാകൂവെന്ന് ബോധ്യമുള്ളത് കൊണ്ടാണ് മലപ്പുറത്തെ യുഡിഎഫില്‍ ഐക്യമുണ്ടായതെന്നും ഇ ടി മുഹമ്മദ് ബഷീര്‍ മീഡിയവണിനോട് പറഞ്ഞു.
കാന്തപുരത്തിന്റെ എതിര്‍പ്പ് കൂടി പരിഗണിച്ച് കൂടുതല്‍ ശക്തമായി മണ്ണാര്‍ക്കാട്ടെ ലീഗ് സ്ഥാനാര്‍ത്ഥിക്കായി യുഡിഎഫ് പണിയെടുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. തെരഞ്ഞെടുപ്പുകാലത്ത് ആരെയും പിണക്കാന്‍ മുസ്ലിം ലീഗ് തയ്യാറല്ല. മലപ്പുറത്ത് യുഡിഎഫില്‍ ഐക്യമുണ്ടാക്കാന്‍ ആര്യാടന് മുഹമ്മദ് മുന്‍ കയ്യെടുത്തു. ഒരുമിച്ചു നിന്നാലേ ഭരണത്തില്‍ വരാനാകൂ എന്ന ചിന്ത എല്ലാവര്ക്കുമുണ്ടായെന്നും ഇ.ടി പറഞ്ഞു.