Kerala
ലാവ്‌ലിന്‍ കേസ് ജനുവരി 10ന് പരിഗണിക്കുംലാവ്‌ലിന്‍ കേസ് ജനുവരി 10ന് പരിഗണിക്കും
Kerala

ലാവ്‌ലിന്‍ കേസ് ജനുവരി 10ന് പരിഗണിക്കും

Subin
|
8 May 2018 11:13 AM GMT

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ സി.ബി.ഐ നല്‍കിയ അപ്പീലാണ് പരിഗണിക്കുക...

ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി ജനുവരി പത്തിന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ സി.ബി.ഐ നല്‍കിയ അപ്പീലാണ് പരിഗണിക്കുക. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുക

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം സി.ബി.ഐ കോടതി വിധി ഹൈകോടതി ശരിവെച്ചിരുന്നു. ഇതിനെതിരെയാണ് സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ പിണറായി വിജയന് എതിരെ ശക്തമായ തെളിവുകള്‍ ഉണ്ട്.

അന്നത്തെ വൈദ്യുതി മന്ത്രി ആയിരുന്ന പിണറായി വിജയന്‍ അറിയാതെ ലാവലിന്‍ ഇടപാട് നടക്കില്ല. അദ്ദേഹത്തെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയത് വിചാരണയെ ബാധിക്കും എന്നും സിബിഐ പറയുന്നു. ഈ സാഹചര്യത്തില്‍ ഇടക്കാല നടപടിയായി ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാണ് സിബിഐയുടെ ആവശ്യം. കേസില്‍ വിചാരണ നേരിടേണ്ടവരെന്ന് ഹൈക്കോടതി വിധിച്ച കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാന്‍ ആര്‍. ശിവദാസന്‍ മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യര്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജികളും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

Similar Posts