Kerala
റിയല്‍ എസ്‌റ്റേറ്റിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് കേരളംറിയല്‍ എസ്‌റ്റേറ്റിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് കേരളം
Kerala

റിയല്‍ എസ്‌റ്റേറ്റിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് കേരളം

Subin
|
8 May 2018 2:06 PM GMT

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളുടെ വായ്പാ പരിധി മൂന്ന് ശതമാനത്തില്‍ നിന്ന് മൂന്നരയാക്കി ഉയര്‍ത്തണമെന്നും സംസ്ഥാനം ആവശ്യപ്പെടും. 

റിയല്‍ എസ്‌റ്റേറ്റിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ കോടതിയെ സമീപിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കേരളം എതിര്‍പ്പ് അറിയിക്കും. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളുടെ വായ്പാ പരിധി മൂന്ന് ശതമാനത്തില്‍ നിന്ന് മൂന്നരയാക്കി ഉയര്‍ത്തണമെന്നും സംസ്ഥാനം ആവശ്യപ്പെടും.

ഭരണഘടനാഭേദഗതി വ്യാഖാനിച്ച് റിയല്‍ എസ്‌റ്റേറ്റിനെ ജിഎസ്ടിയില്‍ 12 ശതമാനം നികുതി സ്ലാബില്‍ ഉള്‍പ്പെടുത്താനാണ് കേന്ദ്ര നീക്കം. ഇത് നടപ്പായാല്‍ സംസ്ഥാനസര്‍ക്കാരിന് വര്‍ഷം 1500 കോടിയുടെ നഷ്ടമുണ്ടാകും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനെ കോടതിയില്‍ ചോദ്യം ചെയ്യാനാണ് സംസ്ഥാനസര്‍ക്കാര്‍ തീരുമാനം.

സാനിറ്ററി നാപ്കിന്‍സ്, മീന്‍പിടിത്ത ഉപകരണങ്ങള്‍ ഉള്‍പ്പെടെ 30 ഓളം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെടും. കേന്ദ്രബജറ്റിന് മുന്നോടിയാട്ടുള്ള ചര്‍ച്ചയില്‍ ധനകാര്യ കമ്മീഷന്‍ തീര്‍പ്പ് പ്രകാരം നല്‍കേണ്ട തുക പൂര്‍ണമായും നല്‍കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. കേന്ദ്രം പിരിച്ച നികുതി ഇപ്പോള്‍ വകയിരുത്തിയതിനേക്കാള്‍ 25000 കോടി കൂടുതലാണ്. ഇതിന്റെ 42 ശതനമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടത് അനുവദിക്കണം. ഇത് കിട്ടിയാല്‍ സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരമാകുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തല്‍. ആരോഗ്യ ഇന്‍ഷുറന്‍സ് തുക 30,000ത്തില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം. ഓഖി ദുരിതാശ്വാസത്തിന് സംസ്ഥാനം ആവശ്യപ്പെട്ട തുക പൂര്‍ണമായും നല്‍കണമെന്നും കേരളം ആവശ്യപ്പെടും.

Similar Posts