Kerala
അമ്മാവെ വണങ്ങാതെ ഉയിരല്ലയേ; മാതൃത്വത്തിന്‍റെ മഹത്വം വിവരിച്ച് വേറിട്ടൊരു വിധിന്യായം'അമ്മാവെ വണങ്ങാതെ ഉയിരല്ലയേ'; മാതൃത്വത്തിന്‍റെ മഹത്വം വിവരിച്ച് വേറിട്ടൊരു വിധിന്യായം
Kerala

'അമ്മാവെ വണങ്ങാതെ ഉയിരല്ലയേ'; മാതൃത്വത്തിന്‍റെ മഹത്വം വിവരിച്ച് വേറിട്ടൊരു വിധിന്യായം

Sithara
|
8 May 2018 10:54 PM GMT

വിവാഹബന്ധം വേര്‍പിരിഞ്ഞ ദമ്പതികളുടെ എല്‍കെജി വിദ്യാര്‍ത്ഥിയെ അമ്മയെ ഏല്‍പിച്ചാണ് കോടതി മനോഹര വരികള്‍ ചരിത്രത്തിന്‍റെ ഭാഗമാക്കിയത്.

നിയമങ്ങളും തെളിവുകളും വസ്തുതകളും ഇഴകീറി പരിശോധിച്ച ശ്രദ്ധേയമായ വിധികള്‍ പല കോടതികളില്‍ നിന്നുമുണ്ടാകാറുണ്ട്. എന്നാല്‍ വ്യക്തികളുടെ വൈകാരികത പരിഗണിച്ച് വേറിട്ടൊരു വിധിന്യായം പുറപ്പെടുവിച്ചിരിക്കുകയാണ് കേരള ഹൈക്കോടതി. അമ്മ നമുക്കാരാണെന്ന് പറഞ്ഞ് തരികയാണ് ഈ വിധിന്യായം.

വിരസമായ സാങ്കേതിക പദങ്ങള്‍ങ്ങള്‍ക്ക് പകരം 'അമ്മാവെ വണങ്ങാതെ ഉയിരല്ലയേ' ഗാനത്തിലൂടെ ഒരു മഹത്തായ തത്വത്തെയാണ് ജസ്റ്റിസ് വി ചിതംപരേഷും ജസ്റ്റിസ് സതീഷ് നൈനാനും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് വിവരിച്ചത്. വിവാഹബന്ധം വേര്‍പിരിഞ്ഞ ദമ്പതികളുടെ എല്‍കെജി വിദ്യാര്‍ത്ഥിയെ അമ്മയെ ഏല്‍പിച്ചാണ് കോടതി ഈ മനോഹര വരികള്‍ ചരിത്രത്തിന്‍റെ ഭാഗമാക്കിയത്.

അഞ്ചര വയസ്സുകാരനായ മകന്‍ അമ്മയോടൊപ്പം താമസിച്ചുകൊണ്ടിരിക്കെയാണ് പിതാവിന്‍റെ മാതാപിതാക്കള്‍ കൊണ്ടുപോയത്. മകനെ നഷ്ടപ്പെട്ട അമ്മ ഹേബിയസ് കോര്‍പസ് ഹരജിയുമായി കോടതിയില്‍ അഭയം പ്രാപിച്ചു. അമ്മയ്ക്ക് എല്ലാവരുടേയും സ്ഥാനം വഹിക്കാന്‍ കഴിയുമെന്നും എന്നാല്‍ അമ്മയ്ക്ക് പകരം അമ്മ മാത്രമാണെന്നും ഓര്‍മിപ്പി‌ക്കാന്‍ കോടതി മറന്നില്ല.

Similar Posts