Kerala
സ്കൂള്‍ പൂട്ടി ഭൂമിക്കച്ചവടം നടത്തുന്നതിനോട് യോജിപ്പില്ല: മുഖ്യമന്ത്രിസ്കൂള്‍ പൂട്ടി ഭൂമിക്കച്ചവടം നടത്തുന്നതിനോട് യോജിപ്പില്ല: മുഖ്യമന്ത്രി
Kerala

സ്കൂള്‍ പൂട്ടി ഭൂമിക്കച്ചവടം നടത്തുന്നതിനോട് യോജിപ്പില്ല: മുഖ്യമന്ത്രി

admin
|
8 May 2018 3:50 PM GMT

കോടതി ഇടപെടല്‍ മാനിച്ച് അടച്ചുപൂട്ടല്‍ ഭീഷണിയുള്ള സ്കൂളുകള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്

സ്കൂള്‍ പൂട്ടി ഭൂമിക്കച്ചവടം നടത്തുന്നതിനോട് യോജിപ്പില്ലെന്നും സ്കൂളുകള്‍ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോടതി ഇടപെടല്‍ മാനിച്ച് അടച്ചുപൂട്ടല്‍ ഭീഷണിയുള്ള സ്കൂളുകള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. സ്കൂള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന കാര്യം സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് സംസ്ഥാനത്ത് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്കൂളുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഹൈകോടതിയില്‍ നിന്ന് അനുകൂലമായ വിധി ഉണ്ടായില്ല. ഹരജി വീണ്ടും പരിഗണിക്കുമ്പോള്‍ കോടതി എന്ത് നിലപാടായിരിക്കും സ്വീകരിക്കുക എന്നതിനനുസരിച്ച് സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. സ്കൂളുകള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന കാര്യം സുപ്രീംകോടതിയെയും അറിയിച്ചു. ആവശ്യമെങ്കില്‍ കോടതിക്ക് പുറത്തും പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കും. സ്കൂളുകള്‍ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാറിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു.

സംസ്ഥാനത്ത് ആയിരത്തോളം സ്കൂളുകളാണ് അടച്ചുപൂട്ടാനായി സര്‍ക്കാറിന് അപേക്ഷ നല്‍കിയിരിക്കുന്നത്. അടച്ചുപൂട്ടാന്‍ സ്കൂളുടമകള്‍ക്ക് പഴുതു നല്‍കുന്ന കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ പരിഷ്കരിക്കും. അടച്ചുപൂട്ടല്‍ ഭീഷണിയുള്ള എല്ലാ സ്കൂളുകളും ഏറ്റെടുക്കാന്‍ കഴിയില്ലെന്നും വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു.

Similar Posts