Kerala
ഇടുക്കിയില്‍ കാലവര്‍ഷകെടുതികൾ നേരിടാന്‍ വിപുലമായ സജ്ജീകരണങ്ങളെന്ന് കളക്ടര്‍ഇടുക്കിയില്‍ കാലവര്‍ഷകെടുതികൾ നേരിടാന്‍ വിപുലമായ സജ്ജീകരണങ്ങളെന്ന് കളക്ടര്‍
Kerala

ഇടുക്കിയില്‍ കാലവര്‍ഷകെടുതികൾ നേരിടാന്‍ വിപുലമായ സജ്ജീകരണങ്ങളെന്ന് കളക്ടര്‍

admin
|
8 May 2018 12:22 AM GMT

മഴവെള്ളത്തിന്‍റെ കുത്തൊഴുക്ക്‌ ഉണ്ടായേക്കാവുന്ന നദീതീരങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായേക്കാവുന്ന മേഖലകളിലും മുന്നറിയിപ്പ്‌ ബോര്‍ഡുകള്‍ സ്ഥാപിച്ചു. സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങളോ, ശിഖരങ്ങളോ മൂലം നാശനഷ്‌ടങ്ങളുണ്ടായാല്‍ നഷ്‌ടപരിഹാരം വ്യക്തികള്‍ വഹിക്കേണ്ടി വരുമെന്നും കളക്ടർ പറഞ്ഞു.

ഇടുക്കിയില്‍ കാലവര്‍ഷത്തോടനുബന്ധിച്ചുണ്ടാകാനിടയുള്ള കെടുതികൾ നേരിടാന്‍ വിപുലമായ സജ്ജീകരണങ്ങൾ ഏര്‍പ്പെടുത്തിയതായി ഇടുക്കി ജില്ലാ കളക്‌ടർ ഡോ. എ. കൗശിഗന്‍ അറിയിച്ചു. റോഡരികില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങളും ശിഖരങ്ങളും നീക്കം ചെയ്യാൻ ബന്ധപ്പെട്ട വകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ മഴ ഇത്തവണ ഇടുക്കിയിൽ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. രണ്ടു ദിവസമായി ജില്ലയുടെ പലഭാഗത്തും ശക്തമായ മഴ പെയ്യുന്നുമുണ്ട്. പ്രകൃതിക്ഷോഭ സാധ്യതകള്‍ ഉള്ള വില്ലേജുകൾ പരിശോധിച്ച്‌ പുനരധിവാസ കേന്ദ്രങ്ങള്‍ കണ്ടെത്തി.

മഴവെള്ളത്തിന്‍റെ കുത്തൊഴുക്ക്‌ ഉണ്ടായേക്കാവുന്ന നദീതീരങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായേക്കാവുന്ന മേഖലകളിലും മുന്നറിയിപ്പ്‌ ബോര്‍ഡുകള്‍ സ്ഥാപിച്ചു. റോഡരുകിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ നീക്കം ചെയ്യാനും നിർദ്ദേശം നൽകി. സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങളോ, ശിഖരങ്ങളോ മൂലം നാശനഷ്‌ടങ്ങളുണ്ടായാല്‍ നഷ്‌ടപരിഹാരം വ്യക്തികള്‍ വഹിക്കേണ്ടി വരുമെന്നും കളക്ടർ പറഞ്ഞു.

അറക്കുളം, കോടിക്കുളം, അടിമാലി, തൊടുപുഴ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇത് കൂടുതൽ സ്ഥലത്തേക്ക് പടരാതിരിക്കാൻ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. മുഴുവന്‍ സ്‌കൂളുകളും പരിശോധിച്ച്‌ വേണ്ട സുരക്ഷ ഉറപ്പാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

Related Tags :
Similar Posts