ആലപ്പുഴയില്‍ വിമാനാപകടം ! പരിഭ്രാന്തരായി നാട്ടുകാര്‍; പിന്നെ കഥ മാറി
|കരയില്‍ വിമാനാപകടം സംഭവിച്ചാല്‍ എങ്ങനെ വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താമെന്ന നേവിയുടെ മോക്ഡ്രില്ലായിരുന്നു സംഭവം.
ആലപ്പുഴയില്‍ ഇന്ത്യന്‍ നേവിയുടെ അപ്രതീക്ഷിത അഭ്യാസപ്രകടം നാട്ടുകാരെ പരിഭ്രാന്തരാക്കി. കരയില്‍ വിമാനാപകടം സംഭവിച്ചാല്‍ എങ്ങനെ വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താമെന്ന നേവിയുടെ മോക്ഡ്രില്ലായിരുന്നു സംഭവം.
ആലപ്പുഴ ബീച്ചിനടുത്തെ പൊലീസ് ഹെലിപ്പാടില്‍ വിമാനത്തിന്റെ ഇരമ്പല്‍ കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. മൈതാനത്ത് പൊലീസ് വാഹനങ്ങളും അഗ്നി ശമനസേനയേയും പട്ടാളക്കാരെയും കണ്ട് നാട്ടുകാര്‍ കാര്യം തിരക്കിയപ്പോള്‍ ഭയപ്പെടാനില്ലെന്ന് മനസ്സിലായി. അതോടെ നാട്ടുകാര്‍ കയ്യിലിരുന്ന മൊബൈലുകളെടുത്ത് ചിത്രീകരണം ആരംഭിച്ചു. വിമാനം തകര്‍ന്ന് കിടക്കുന്നിടത്തേക്ക് നേവിയുടെ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പാഞ്ഞടുക്കുന്നു. വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നു. സഹായത്തിന് പൊലീസും അഗ്നി ശമനവിഭാഗവും സജ്ജമാകുന്നു. വിമാനം അപകടത്തില്‍ പെട്ടവരുമായി പറന്നുയരുന്നു. അടുത്ത വിമാനമെത്തി പരിസരനിരീക്ഷണം നടത്തി മടങ്ങുന്നു. എല്ലാം കഴിഞ്ഞ് കാഴ്ചക്കാരായ നാട്ടുകാര്‍ ആവേശത്തിലായ്.