നിയമസഭാ ദൃശ്യങ്ങള്‍ ചാനലുകളുടെ തമാശ പരിപാടികള്‍ക്ക് ഉപയോഗിക്കരുതെന്ന് സ്പീക്കര്‍
|വെബ്കാസ്റ്റ് ചെയ്യുന്ന നിയമസഭാ ദൃശ്യങ്ങള്‍ ചാനലുകളുടെ തമാശ പരിപാടികള്‍ക്ക് ഉപയോഗിക്കരുതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്.
വെബ്കാസ്റ്റ് ചെയ്യുന്ന നിയമസഭാ ദൃശ്യങ്ങള്‍ ചാനലുകളുടെ തമാശ പരിപാടികള്‍ക്ക് ഉപയോഗിക്കരുതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. ജനങ്ങള്‍ക്ക് കാണാനാണ് അവ വെബ്കാസ്റ്റ് ചെയ്യുന്നത്. സഭാദൃശ്യങ്ങള് മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്നും ശ്രീരാമകൃഷ്ണന് പറഞ്ഞു. നിയമസഭയില്‍ നിന്നുള്ളതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ദൃശ്യമാധ്യമങ്ങള്‍ വിവിധ രാഷ്ട്രീയ ആക്ഷേപ ഹാസ്യ പരിപാടികള്‍ക്കായി ഉപയോഗിക്കാറുണ്ട്. ഇത് അതിരു വിടുന്നുവെന്നാണ് സ്പീക്കറുടെ നിര്‍ദേശത്തിലെ ധ്വനി. കഴിഞ്ഞ ദിവസം ഗവര്‍ണറുടെ നയപ്രസംഗത്തിനിടെ സാമാജികര്‍ നിമയസഭയിലിരുന്ന് ഉറങ്ങുന്നതും മൊബൈല്‍ഫോണില്‍ ശ്രദ്ധയൂന്നിയിരിക്കുന്നതുമായുള്ള ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ക്ക് പുറമെ ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ കാഴ്ചക്കാരുടെ മുമ്പിലെത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്പീക്കറുടെ നിര്‍ദേശമെന്നതും ശ്രദ്ധേയമാണ്.