Kerala
മലപ്പുറത്ത് പ്രതിരോധകുത്തിവെപ്പിന് വിമുഖത കൂടുതല്‍ നഗരത്തില്‍മലപ്പുറത്ത് പ്രതിരോധകുത്തിവെപ്പിന് വിമുഖത കൂടുതല്‍ നഗരത്തില്‍
Kerala

മലപ്പുറത്ത് പ്രതിരോധകുത്തിവെപ്പിന് വിമുഖത കൂടുതല്‍ നഗരത്തില്‍

Khasida
|
8 May 2018 10:21 AM GMT

പ്രതിരോധ കുത്തിവപ്പ് എടുക്കാത്ത കുട്ടികളില്‍ കൂടുതലും നഗരങ്ങളിലാണ്. മതിയായ ജീവനക്കാരില്ലാത്തതാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന തടസ്സം.

മലപ്പുറം ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്തുകളേക്കാള്‍ പരിതാപകരമാണ് നഗരസഭകളിലെ അവസ്ഥ. പ്രതിരോധ കുത്തിവപ്പ് എടുക്കാത്ത കുട്ടികളില്‍ കൂടുതലും നഗരങ്ങളിലാണ്. മതിയായ ജീവനക്കാരില്ലാത്തതാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന തടസ്സം.

മലപ്പുറം ജില്ലയിലെ ഏറ്റവും പ്രധാന നഗരസഭയാണ് മഞ്ചേരി. ജനസംഖ്യ 1,06000 ഇത്രയും പേര്‍ക്ക് വേണ്ടി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ളത് ആകെ 4 ജൂനിയര്‍ പബ്ലിക് നഴ്‌സുമാര്‍ മാത്രം. താല്‍ക്കാലിക തസ്തികയില്‍ 10 പേരെ നിയമിച്ചിരുന്നെങ്കിലും ആരും ഇപ്പോള്‍ സര്‍വീസില്‍ ഇല്ല.

ജീവനക്കാരുടെ ഈ കുറവുതന്നെയാണ് ഡിഫ്ത്തീരിയ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ ജില്ലയില്‍ വ്യാപിക്കുന്നതിലെ പ്രധാന കാരണം. ജില്ലയിലെ നഗര പ്രദേശങ്ങളില്‍ പോലും കാര്യമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. പ്രതിരോധ കുത്തിവപ്പ് എടുക്കാത്ത കുട്ടികളുടെ എണ്ണത്തിലും കൂടുതല്‍ നഗരങ്ങളില്‍ തന്നെ.

ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ഒട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാറില്ലെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

Similar Posts