Kerala
യുഡിഎഫ് യോഗത്തില്‍ നിന്നും മാണി വിഭാഗം വിട്ടുനിന്നുയുഡിഎഫ് യോഗത്തില്‍ നിന്നും മാണി വിഭാഗം വിട്ടുനിന്നു
Kerala

യുഡിഎഫ് യോഗത്തില്‍ നിന്നും മാണി വിഭാഗം വിട്ടുനിന്നു

Khasida
|
9 May 2018 4:43 AM GMT

കെഎം മാണി ഉള്‍പ്പെടെ കേരള കോണ്‍ഗ്രസ് എം പ്രതിനിധികളാരും യോഗത്തിന് എത്തിയില്ല

ബാര്‍കോഴ ആരോപണം സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കെ എം മാണിയും പാര്‍ട്ടിയും യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടുനിന്നു. മാണിയുമായി ഫോണില്‍ സംസാരിച്ച യുഡിഎഫ് നേതാക്കള്‍ പ്രശ്നം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ധാരണയിലായി. നേമത്തെ വോട്ടുക്കച്ചവടത്തില്‍ ആരോപണം ഉന്നയിച്ച ജെഡിയുവുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. സര്‍ക്കാരിനെതിരെ പ്രക്ഷോഭ രംഗത്തിറങ്ങാനും യുഡിഎഫ് തീരുമാനിച്ചു.

ബാര്‍കോഴ ആരോപണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെയും രമേശ് ചെന്നിത്തലയും പ്രതിചേര്‍ത്ത് പാര്‍ട്ടിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ബലമേകിയാണ് കെ എം മാണിയും കേരള കോണ്‍ഗ്രസ് എമ്മും യുഡിഎഫ് യോഗത്തില്‍ നിന്ന് വിടുനിന്നത്. മാണിയുമായി ഫോണില്‍ സംസാരിച്ച കുഞ്ഞാലിക്കുട്ടി, ഉമ്മന്‍ചാണ്ടി എന്നിവരോട് പ്രശ്നങ്ങളുണ്ടെന്ന കാര്യവും മാണി പറഞ്ഞു. രമേശ് ചെന്നിത്തലയുമായി മാണി സംസാരിച്ചില്ല. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നാണ് നേതാക്കള്‍ തമ്മിലെത്തിയ ധാരണ. എന്നാല്‍ കെ എം മാണി വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനിന്നുവെന്നാണ് യുഡിഎഫ് കണ്‍വീനര്‍ വിശദീകരിച്ചത്.

നേമത്ത് വോട്ടുകച്ചവടം നടന്നുവെന്ന കെപിസിസി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടപടി വേണമെന്ന് ജെഡിയു ആവശ്യപ്പെട്ടു. ജെഡിയു ഉള്‍പ്പെടെ മറ്റു പാര്‍ട്ടികളുമായുള്ള പ്രശ്നങ്ങളും 4ന് നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ പരിഹരിക്കാനും തീരുമാനമായി. ഭാഗപത്ര ഉടമ്പടിക്ക് നികുതി വര്‍ധിപ്പിച്ചത് ഉള്‍പ്പെടെ സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനിറങ്ങാനും യുഡിഎഫ് തീരുമാനിച്ചു. എംഎല്‍എമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ നടത്തും. അതിരപ്പള്ളി പദ്ധതിയെക്കുറിച്ച പ്രതിപക്ഷ നേതാവിന്‍റെ റിപ്പോര്‍ട്ട് അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യാനും ധാരണയായി.

Similar Posts