Kerala
കേര കര്‍ഷകരെ ആശങ്കയിലാക്കി നീര കമ്പനികള്‍ നഷ്ടത്തിലേക്ക്കേര കര്‍ഷകരെ ആശങ്കയിലാക്കി നീര കമ്പനികള്‍ നഷ്ടത്തിലേക്ക്
Kerala

കേര കര്‍ഷകരെ ആശങ്കയിലാക്കി നീര കമ്പനികള്‍ നഷ്ടത്തിലേക്ക്

Jaisy
|
9 May 2018 12:55 PM GMT

സംസ്ഥാനത്തെ ആദ്യത്തെ നീര ഉത്പാദന കേന്ദ്രമായ കൈപ്പുഴ കമ്പനിയില്‍ മാത്രം ഒരു കോടിയോളം രൂപയുടെ നീരയാണ് കെട്ടിക്കിടക്കുന്നത്

കേര കര്‍ഷകരെ ആശങ്കയിലാക്കി സംസ്ഥാനത്തെ നീര കമ്പനികള്‍ നഷ്ടത്തിലേക്ക് നീങ്ങുന്നു. സംസ്ഥാനത്തെ ആദ്യത്തെ നീര ഉത്പാദന കേന്ദ്രമായ കൈപ്പുഴ കമ്പനിയില്‍ മാത്രം ഒരു കോടിയോളം രൂപയുടെ നീരയാണ് കെട്ടിക്കിടക്കുന്നത്. വിപണിയില്‍ നടക്കുന്ന വ്യാജ പ്രചാരണമാണ് നീരക്ക് തിരിച്ചടിയായതെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.

കേരകര്‍ഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നാളീ കേര വികസന ബോഡിന്റെ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം 2013 ലാണ് നീര ഉത്പാദനം സംസ്ഥാനത്ത് ആരംഭിച്ചത്. കര്‍ഷകരെ ഉള്‍പ്പെടുത്തിയുളള നാളീ കേര ഉത്പാദന സംഘങ്ങള്‍ വഴി രൂപീകരിച്ച കമ്പനികള്‍ വഴിയായിരുന്നു നീരയുടെ ഉത്പാദനവും വിപണനവും നടന്നിരുന്നത്. 6 കമ്പനികളാണ് ഇപ്പോള്‍ സംസ്ഥാനത്ത് നീര ഉത്പാദിപ്പിക്കുന്നത്. മുന്‍പ് ഒന്നരക്കോടി വരെ മാസം വിററുവുണ്ടായിരുന്ന ഈ കമ്പനികള്‍ ഇപ്പോള്‍ നഷ്ട്ടത്തിലേക്ക് നീങ്ങുന്നതായാണ് വിവരം. സംസ്ഥാനത്തെ ആദ്യ നീര ഉത്പാദന
നീരയില്‍ ആല്‍ക്കഹോള്‍ അംശം ഉണ്ടെന്ന് വിപണിയില്‍ നടന്ന വ്യജ പ്രചാരണമാണ് നീര വില്‍പ്പനയ്ക്ക് തിരിച്ചടിയായിരിക്കുന്നത്.കോഴിക്കോട്, മലപ്പുറം മേഖലകളില്‍ ഈ പ്രചാരണം നീരയുടെ വിപണി ഇടിച്ചിരിക്കുകയാണ് ഇത് കൂടാതെ സര്‍ക്കാര്‍ നീര ഉത്പാദനത്തിനും വിപണനത്തിനും വലിയ പ്രധാന്യം നല്‍കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

Related Tags :
Similar Posts