കൊച്ചിയില്‍ ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പ്; 5 പേര് പിടിയില്‍
|മൂന്ന് കര്‍ണാടക സ്വദേശികളും രണ്ട് കാസര്‍കോഡ് സ്വദേശികളുമാണ് പിടിയിലായത്
കൊച്ചി കേന്ദ്രീകരിച്ച് വ്യാജ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് . അഞ്ചംഗ സംഘത്തില്‍ രണ്ട് പേരെ കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവരുടെ സഹായികളായ മൂന്ന് പേരെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എറണാകുളത്ത് നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനിടെയാണ് ഇവര്‍ പൊലീസ് പിടിയിലാകുന്നത്.
കാസര്‍കോട് സ്വദേശികളായ ബഷീര്‍ , ഹംസ എന്നിവരെയാണ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം കാസര്‍കോട് നിന്ന് പിടിയിലായ പ്രതികളെ എറണാകുളം എസ് ഐ ദീപുവിന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇവരുടെ സഹായികളും പൊലീസ് പിടിയിലായിട്ടുണ്ടെന്ന് സി.ഐ അനന്തലാല്‍ പറഞ്ഞു.
5 പേരാണ് തട്ടിപ്പ് സംഘത്തിലുണ്ടായിരുന്നത്. കൊച്ചിയില്‍ വാടക വീടെടുത്താണ് ഇവര്‍ തട്ടിപ്പിന് നേതൃത്വം നല്‍കിയിരുന്നത്. കര്‍ണാടക സ്വദേശിയായ ന്യൂമാനാണ് തട്ടിപ്പിന്റെ സൂത്രധാരന്‍. ബ്ലോക് ചെയ്ത കാര്‍ഡിന്റെ വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്.