തിരുവനന്തപുരത്ത് നാലിടത്ത് കൂടി എടിഎം തട്ടിപ്പിന് ശ്രമിച്ചെന്ന് പ്രതി
|എടിഎം തട്ടിപ്പ് കേസിലെ ഗബ്രിയേലിന്റേതാണ് മൊഴി.
തിരുവനന്തപുരം എടിഎം തട്ടിപ്പ് കേസിലെ മുഖ്യപ്രതി ഗബ്രിയേല്‍ നഗരത്തില്‍ കൂടുതല്‍ സ്ഥലത്ത് തട്ടിപ്പ് നടത്തിയതായി മൊഴി നല്‍കി. ഹൌസിങ് ബോര്‍ഡ്, സ്റ്റാച്യു എന്നിവിടങ്ങളിലെ എടിഎം കൌണ്ടറുകളില്‍ ഉള്‍പ്പെടെ നാല് എടിഎം കൌണ്ടറുകളില്‍ തട്ടിപ്പിന് ശ്രമിച്ചതായാണ് പൊലീസിന് മൊഴി ലഭിച്ചത്. ഗബ്രിയേലിനെ ഇവിടെയെത്തിച്ച് പൊലീസ് തെളിവെടുത്തു.
തിരുവനന്തപുരം നഗരത്തിലെ നാല് എടിഎം കൌണ്ടറുകളില്‍ കൂടി ഗബ്രിയേലും സംഘവും തട്ടിപ്പിന് ശ്രമിച്ചെന്നാണ് മൊഴി. ശ്രമം നടന്നെങ്കിലും തട്ടിപ്പ് നടത്താനായില്ല. വൈഫൈ സൌകര്യം ലഭ്യമാകാതിരുന്നതിനെ തുടര്‍ന്നാണ് തട്ടിപ്പ് പാളിയത്. സ്റ്റാച്യു, ഹൌസിങ് ബോര്‍ഡ് എന്നിവിടങ്ങളിലെ എസ്ബിടി എടിഎമിന് പുറമേ ആയുര്‍വേദ കോളജിനടുത്തുള്ള ഓറിയന്‍റ്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നീ എടിഎമ്മുകളിലാണ് ഗബ്രിയേലും സംഘവും തട്ടിപ്പിന് ശ്രമിച്ചത്. ഇവിടങ്ങളില്‍ ഗബ്രിയേലിനെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ഇതിന് പുറമേ വിദേശങ്ങളിലും സംഘം വലിയ തട്ടിപ്പുകൾ നടത്തിയതായി പൊലീസിന് മൊഴി ലഭിച്ചു.
ജപ്പാന്‍, തായ്‍ലാന്റ് എന്നിവിടങ്ങളില്‍ നിന്നായി 70 കോടി രൂപയാണ് ഗബ്രിയേലും സംഘവും തട്ടിയത്. കസ്റ്റഡി കാലാവധി അവസാനിച്ച ഗബ്രിയേലിനെ പൊലീസ് വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു. വ്യാജ സിം കാര്‍ഡ് ഉണ്ടാക്കിയ കേസില്‍ കോവളം പൊലീസാണ് ഗബ്രിയേലിനെ കസ്റ്റഡിയില്‍ വാങ്ങിയത്.