കേരള കോണ്‍ഗ്രസിന്റെ ബാര്‍കോഴ അന്വേഷണ റിപ്പോര്‍ട്ട് തള്ളാതെ കെ എം മാണി
|മാണി പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ട് വ്യാജമാണെന്ന് ആന്റണി രാജു
കെ എം മാണിക്കെതിരായ ബാര്‍ കോഴ ആരോപണത്തെക്കുറിച്ച് കേരള കോണ്‍ഗ്രസിന്റെ അന്വേഷണ സമിതി തയ്യാറാക്കിയത് എന്ന പേരില്‍ പുറത്തുവന്ന അന്വേഷണ റിപ്പോര്‍ട്ട് തള്ളാതെ കെ എം മാണി. പാര്‍ട്ടി പല ഘട്ടങ്ങളിലായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് തനിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് ഏതെന്ന് അറിയില്ല. സി എഫ് തോമസ് ഈ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നും കെ എം മാണി പാലയില്‍ പറഞ്ഞു.
രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള ചില കോണ്‍ഗ്രസ് നേതാക്കളും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസും ചേര്‍ന്നാണ് മാണിയെ പ്രതിയാക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇങ്ങനെയൊരു റിപ്പോര്‍ട്ട് ആരും തയ്യാറാക്കിയിട്ടില്ലെന്നാണ് അന്വേഷണ സമിതി ചെയര്മാന് സി എഫ് തോമസ് പറയുന്നത്.
എന്നാല്‍ കെ എം മാണി പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ട് വ്യാജമാണെന്ന് മുന്‍ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു പറഞ്ഞു. താനുള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പറഞ്ഞാണ് മാണി വ്യാജ രേഖ ചമച്ചിരിക്കുന്നത്. ഇത് ക്രിമിനല്‍ കുറ്റമാണെന്നും ആന്റണി രാജു പറഞ്ഞു.
.