തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ കൺസൾട്ടൻറായി ഡി.എം.ആർ.സിയെ നിയമിക്കും
|തിരുവനന്തപുരം,കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുടെ പ്രഥമിക ജോലികൾക്കായുളള കൺസൾട്ടൻറായി ഡി.എം.ആർ.സിയെ നിയമിക്കാനാണ് മന്ത്രിസഭയോഗം തീരുമാനിച്ചത്.
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുടെ കൺസൾട്ടൻറായി ഡി.എം.ആർ.സിയെ നിയമിക്കും. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.ദേവസ്വം ബോർഡ് നിയമനങ്ങൾ പിഎസിക്ക് വിടാനുളള ബിൽ അടുത്ത നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കാനും തീരുമാനമായി.
തിരുവനന്തപുരം,കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുടെ പ്രഥമിക ജോലികൾക്കായുളള കൺസൾട്ടൻറായി ഡി.എം.ആർ.സിയെ നിയമിക്കാനാണ് മന്ത്രിസഭയോഗം തീരുമാനിച്ചത്. കേന്ദ്രസർക്കാറിൻറ അനുമതി ലഭിച്ചശേഷം മുഴുവൻ പദ്ധതികളുടേയും കൺസൾട്ടൻറായി ഡി.എം.ആർ.സിയെ നിയമിക്കും.പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ അതത് സ്ഥലങ്ങളിലെ ഡെപ്യൂട്ടി കളക്ടരെ ചുമതലപ്പെടുത്തി.തിരുവനന്തപുരം മെട്രോക്കായി 1.98 ഹെക്ടർ ഭൂമിയും കോഴിക്കോട് മെട്രോക്കായി 1.44 ഹെക്ടർ ഭൂമിയും ഏറ്റെടുക്കും. ദേവസ്വം നിയമനങ്ങൾ പി.എ.സിക്ക് വിടാനുളള ബിൽ അടുത്ത നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കാനും മന്ത്രിസഭയോഗത്തിൽ തീരുമാനമായി. സെപ്റ്റംബർ 26നു തുടങ്ങുന്ന സഭ സമ്മേളത്തിൻറ ആദ്യ സെഷനിൽ ബിൽ അവതരിപ്പിക്കും. ബിൽ പാസാകുന്നതോടെ ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് ഇല്ലാതാകും. ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് എയ്ഡഡ് കോളേജുകളിലും സ്കൂളുകളിലും സംവരണം ഏർപ്പെടുത്താനും മന്ത്രിസഭയോഗം തീരുമാനിച്ചു. മൂന്ന് ശതമാനം സംവരണമാണ് നൽകുക. കെ.എസ്.എഫ്.ഇ ജീവനക്കാർക്ക് 2012 മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പളപരിഷ്കരണം അനുവദിച്ചു. കർഷകർക്കായുളള കിസാൻ പെൻഷൻ 400 രൂപയിൽ നിന്ന് 600 രൂപയായി ഉയർത്താനും പെൻഷൻ ഓണത്തിന് മുൻപ് വിതരണം ചെയ്യാനും മന്ത്രിസഭയോഗത്തിൽ തീരുമാനമായി.