Kerala
പച്ചക്കറി ലോറിയില്‍ കടത്തിയ പാന്‍മസാല പിടികൂടിപച്ചക്കറി ലോറിയില്‍ കടത്തിയ പാന്‍മസാല പിടികൂടി
Kerala

പച്ചക്കറി ലോറിയില്‍ കടത്തിയ പാന്‍മസാല പിടികൂടി

Sithara
|
9 May 2018 2:46 AM GMT

6 ലക്ഷം രൂപ വിലവരുന്ന ലഹരി ഉത്പന്നങ്ങളാണ് കാസര്‍കോട് പിടികൂടിയത്

പച്ചക്കറി ലോറിയില്‍ കടത്തുകയായിരുന്ന പാന്‍മസാല കാസര്‍കോട് പിടികൂടി. മംഗളൂരുവില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് കടത്തുകയായിരുന്ന 6 ലക്ഷം രൂപ വിലവരുന്ന ലഹരി ഉത്പന്നങ്ങളാണ് കാസര്‍കോട് പിടികൂടിയത്.

കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പാന്‍മസാലകള്‍ പിടികൂടിയത്. മംഗളൂരുവില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് കടത്തുകയായിരുന്നു ലക്ഷ്യം. പാന്‍മസാല കടത്തിയ ലോറി പൊലീസ് കസ്റ്റഡിയിലെത്തു. ലോറി ഡ്രൈവര്‍ വിദ്യാനഗര്‍ ബെദിരയിലെ സൈനുദ്ദീന്‍, അടുക്കത്ത്ബയലിലെ നവീന്‍ കുമാര്‍, പാറക്കട്ടയിലെ രതീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ലഹരി കടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മറ്റു സംഘാംഗങ്ങളെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ലയിലെ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് വന്‍ ലഹരി മാഫിയയാണ് പ്രവര്‍ത്തിക്കുന്നത്.

Related Tags :
Similar Posts