മണിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഡോക്ടര്‍മാര്‍
|മരണത്തിന് കാരണമായത് ഗുരുതരമായ കരള്‍രോഗവും വിഷാംശവുമെന്നാണ് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട്,
ഗുരുതരമായ കരള്‍രോഗവും വിഷാംശവും കലാഭവന്‍മണിയുടെ മരണത്തിന് കാരണമായതായി പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട്. കൊച്ചി കാക്കനാട്ടെ ലാബില്‍ നടത്തിയ രാസപരിശോധനയിലായിരുന്നു വിഷാംശം കണ്ടെത്തിയത്. അതേസമയം, മരണത്തില്‍ അസ്വാഭാവികതയില്ലെന്നും മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടിരുന്നില്ലെന്നും മണിയെ ചികിത്സിച്ച കൊച്ചിയിലെ ഡോക്ടര്‍മാര്‍ പൊലീസിന് മൊഴി നല്കി.
അതിഗുരുതര കരള്‍ രോഗത്തിനൊപ്പം വിഷാംശം കൂടി ഉള്ളില്‍ ചെന്നതാണ് മണിയുടെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. കൂടാതെ വൃക്കകളുടെ പ്രവര്‍ത്തനവും തകരാറില്‍ ആയിരുന്നു എന്ന് കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ കീടനാശിനിയുടെ അളവ് ലഭ്യമാക്കുന്ന അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണത്തില്‍ എത്താന്‍ കഴിയുകയുള്ളൂ. അതേസമയം, മണിയുടേത് സ്വാഭാവിക മരണമാണെന്നും ഗുരുതര കരള്‍ രോഗവും ആന്തരിക രക്തസ്രാവവും മണിയുടെ മരണത്തിന് കാരണമായതായും മണിയെ ചികിത്സിച്ച കൊച്ചിയിലെ ഡോക്ടര്‍മാര്‍ അന്വേഷണ സംഘത്തിന് മുന്‍പാകെ മൊഴി നല്കി.. കരള്‍ രോഗത്തിനുള്ള മരുന്നുകള്‍ ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴും മണി കഴിച്ചിരുന്നു എന്നും വിഷം കഴിച്ച ഒരാളുടെ ലക്ഷണങ്ങള്‍ മണി പ്രകടിപ്പിച്ചില്ലെന്നും ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും മൊഴി നല്കി..
ജീവനക്കാരുടെ മൊഴിയിലും രാസപരിശോധന ഫലത്തിലും വൈരുധ്യം കണ്ടെത്തിത് അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. വിശദമായ പരിശോധനക്കായി മണിയുടെ ആന്തരിക അവയവങ്ങളുടെയും രക്തത്തിന്റെയും മൂത്രത്തിന്റെയും സാമ്പിളുകള്‍ കേന്ദ്ര ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.. ഈ പരിശോധനാ ഫലം വന്നതിന് ശേഷമേ അന്വേഷണ സംഘം അന്തിമ തീരുമാനത്തില്‍ എത്തുകയുള്ളൂ..