Kerala
Kerala

നോട്ടുനിരോധം: കൂലികിട്ടാതെ ആദിവാസികള്‍ ദുരിതത്തില്‍

Sithara
|
9 May 2018 8:27 PM GMT

മിക്ക ഊരുകളിലും ആര്‍ക്കും ഇപ്പോള്‍ ജോലിയില്ല

നോട്ടുനിരോധം അട്ടപ്പാടിയിലെ ആദിവാസികളെയും കടുത്ത ദുരിതത്തിലാക്കുന്നു. മിക്ക ഊരുകളിലും ആര്‍ക്കും ഇപ്പോള്‍ ജോലിയില്ല. പണം കയ്യിലുള്ളവര്‍ക്ക് മാറ്റിക്കിട്ടാന്‍ ബാങ്കിലേക്കായി ഏറെ ദൂരം സഞ്ചരിക്കേണ്ട അവസ്ഥയുമാണ്.

500, 1000 നോട്ടുകള്‍ പിന്‍വലിച്ചതോടെ അട്ടപ്പാടിയിലെ ആദിവാസികള്‍ ജോലിക്കു പോയാല്‍ കൂലി കിട്ടാതായി. അതിനാല്‍ ഇപ്പോള്‍ കൂടുതല്‍ പേരും പണിക്കു പോകുന്നില്ല. അന്നന്നത്തെ ജോലിയുടെ കൂലികൊണ്ട് കുടുംബം നോക്കുന്നവരാണ് മിക്ക ആദിവാസികളും. തൊഴിലുറപ്പ് പദ്ധതിയിലെ ജോലിയും ആദിവാസികള്‍ക്ക് ഇപ്പോള്‍ കിട്ടുന്നില്ല.

വീട്, കക്കൂസ് എന്നിവക്ക് സര്‍ക്കാരില്‍ നിന്നും ലഭിച്ച പണം ചില ആദിവാസികളുടെ കയ്യിലുണ്ട്. ഇത് ബാങ്കിലടക്കാനെത്തുന്ന പലരും ബാങ്കുകളുടെ മുന്നില്‍
പരസഹായത്തിനായി കാത്തുനില്‍ക്കുന്നു. മണിക്കൂറുകള്‍ വരിനിന്ന് ബാങ്കിലെത്തുമ്പോള്‍ പണമടക്കാനുള്ള ഫോമുകള്‍ ശരിയായി പൂരിപ്പിച്ചില്ലെന്നു പറഞ്ഞ് തിരിച്ചു വീണ്ടും വരി നില്‍ക്കേണ്ട അവസ്ഥയാണെന്ന് ആദിവാസികള്‍ പറയുന്നു.

Similar Posts