പ്ലാനിങ് ഓഫീസില്‍ കെ ടി ജലീലിന്റെ മിന്നല്‍ പരിശോധന; വൈകിയെത്തിയ ഉദ്യോഗസ്ഥര്‍ക്ക് താക്കീത്
|വ്യാപകമായ പരാതികളെ തുടര്‍ന്നാണ് മന്ത്രി പ്ലാനിങ് ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തിയത്.
തിരുവനന്തപുരം ടൌണ്‍ പ്ലാനിങ് ഓഫീസില്‍ മന്ത്രി കെ ടി ജലീലിന്റെ മിന്നല്‍ പരിശോധന. കൃത്യസമയത്ത് ഓഫീസിലെത്താത്ത ഉദ്യോഗസ്ഥരെ മന്ത്രി താക്കീത് ചെയ്തു. അഴിമതി നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദേഹം പറഞ്ഞു. വ്യാപകമായ പരാതികളെ തുടര്‍ന്നാണ് മന്ത്രി പ്ലാനിങ് ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തിയത്.
രാവിലെ 10.45നാണ് മന്ത്രി കെ ടി ജലീല്‍ ടൌണ്‍ പ്ലാനിങ് ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തിയത്. ആ സമയത്ത് പകുതിയോളം ജീവനക്കാര്‍ ഓഫീസില്‍ എത്തിയിട്ടില്ലായിരുന്നു. ഓഫീസിലെത്തുന്നവരുടെ ആവശ്യങ്ങള്‍ക്ക് കൃത്യസമയത്ത് പരിഹാരം കാണണം. ക്രമക്കേടുണ്ടായാല്‍ ശക്തമായ നടപടിയെടുക്കുമെന്നും അദേഹം ഉദ്യോഗസ്ഥരെ താക്കീത് ചെയ്തു.
പരാതികള്‍ കിട്ടിയാല്‍ ഇതുപോലെ ഏത് സമയത്തും ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.