നവഹിന്ദുത്വത്തിനെതിരെ പ്രതിഷേധം ഉയരണം: കെ സച്ചിദാനന്ദന്
|വ്യത്യസ്ത ആശയങ്ങളുള്ളവര്‍ ഫാഷിസത്തിനെതിരെ ഐക്യപ്പെടണമെന്ന് കെ സച്ചിദാനന്ദന്
നവ ഹിന്ദുത്വത്തിനെതിരെ പ്രതിഷേധവും പ്രതിരോധവും ഉയരേണ്ട സമയമായെന്ന് കവി കെ സച്ചിദാനന്ദന്. വ്യത്യസ്ത ആശയങ്ങളുള്ളവര്‍ ഫാഷിസത്തിനെതിരെ ഐക്യപ്പെടണം. ചരിത്രനായകന്മാരെ തങ്ങളുടെ വക്താക്കളാക്കാനാണ് ആര്‍എസ്എസ് ശ്രമമെന്നും സച്ചിദാനന്ദന് പറഞ്ഞു.
സ്വാതന്ത്ര്യ സമരത്തില്‍ വിദേശ ശക്തികള്‍ക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാതിരുന്നവരാണ് ഇന്ന് രാജ്യസ്നേഹം നടിക്കുന്നതെന്ന് സച്ചിദാനന്ദന് പറഞ്ഞു. ദേശസ്നേഹത്തിന്റെയും രാഷ്ട്രീയത്തിന്റെയും അര്‍ഥം മാറ്റിയെടുക്കാനാണ് ആര്‍എസ്എസ് ശ്രമം. ഭരണഘടനാ സംഹിതകള്‍ക്ക് വിരുദ്ധമായാണ് നാട് നീങ്ങുന്നതെന്നും സച്ചിദാനന്ദന് പറഞ്ഞു.
രാജ്യം മുഴുവന്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. അതുകൊണ്ടുതന്നെ ഏതൊരാളും ഏത് നിമിഷവും രാജ്യദ്രോഹിയാവാമെന്നും സച്ചിദാനന്ദന് പറഞ്ഞു. കേളു ഏട്ടന് പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ജനാധിപത്യത്തിന്റെ പ്രതിസന്ധി എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദേഹം.