Kerala
ജോസ് തെറ്റയില്‍ മത്സരിക്കേണ്ടതില്ലെന്ന് ജനതാദള്‍ എസ്ജോസ് തെറ്റയില്‍ മത്സരിക്കേണ്ടതില്ലെന്ന് ജനതാദള്‍ എസ്
Kerala

ജോസ് തെറ്റയില്‍ മത്സരിക്കേണ്ടതില്ലെന്ന് ജനതാദള്‍ എസ്

admin
|
9 May 2018 7:02 AM GMT

അങ്കമാലി നിയോജക മണ്ഡലത്തില്‍ ജോസ് തെറ്റയില്‍ മത്സരിക്കേണ്ടതില്ലെന്ന് ജനതാദള്‍ എസ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

അങ്കമാലി നിയോജക മണ്ഡലത്തില്‍ ജോസ് തെറ്റയില്‍ മത്സരിക്കേണ്ടതില്ലെന്ന് ജനതാദള്‍ എസ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പകരം ജോസ് തെറ്റയിലിന്റേതുള്‍പ്പെടെ നാല് പേരുകള്‍ പാര്‍ലമെന്ററി ബോര്‍ഡിലേക്ക് നല്‍കും. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനാണ് തീരുമാനം. കോഴിക്കോട് വടകരയില്‍ സികെ നാണുവിനെ സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ചെങ്കിലും മറ്റ മൂന്ന് പേരെ കൂടി പ്രവര്‍ത്തകര്‍ ഉന്നയിച്ചിട്ടുണ്ട്. എറണാകുളം ജില്ലാ കമ്മിറ്റിയില്‍ 48 അംഗങ്ങളില്‍ 3 പേര്‍ മാത്രമാണ് ജോസ് തെറ്റയിലിന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണച്ചത്. ജോസ് തെറ്റയിലിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണമാണ് തെറ്റയിലിനെ ഒഴിവാക്കാന്‍ കാരണമെന്നാണ് സൂചന. രണ്ട് സംസ്ഥാന നിരീക്ഷകര്‍ ജില്ലാ കമ്മിറ്റിയില്‍ പങ്കെടുത്തിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ കൂടി അംഗീകാരത്തോടെ മാത്രമെ സ്ഥാനാര്‍ഥിയാരെന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂ.

Similar Posts