Kerala
വാളയാര്‍ കേസ് അന്വഷിച്ച എസ് ഐയെ സസ്പെന്റ് ചെയ്തുവാളയാര്‍ കേസ് അന്വഷിച്ച എസ് ഐയെ സസ്പെന്റ് ചെയ്തു
Kerala

വാളയാര്‍ കേസ് അന്വഷിച്ച എസ് ഐയെ സസ്പെന്റ് ചെയ്തു

Sithara
|
9 May 2018 9:27 AM GMT

മൂത്ത സഹോദരി ഋത്വികയുടെ മരണം അന്വേഷിച്ച വാളയാര്‍ എസ്ഐ പി സി ചാക്കോയെയാണ് സസ്പെന്റ് ചെയ്തത്.

വാളയാറില്‍ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് അന്വഷിച്ച എസ് ഐയെ സസ്പെന്റ് ചെയ്തു. ആദ്യ പെണ്‍കുട്ടിയുടെ മരണം അന്വേഷിച്ച എസ് ഐ പി സി ചാക്കോയെയാണ് സസ്പെന്റ് ചെയ്തത്. അന്വേഷത്തില്‍ വീഴ്ച വരുത്തിയെന്ന എസ് പിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.


വാളയാറിലെ പെണ്‍കുട്ടികളുടെ മരണം സംബന്ധിച്ച ആദ്യഘട്ടത്തിലെ കേസന്വേഷണത്തെ കുറിച്ച് വകുപ്പു തല അന്വേഷണം നടന്നിരുന്നു. വാളയാര്‍ പൊലീസിന് കേസന്വേഷണത്തില്‍ പിഴവ് പറ്റിയോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഐജി എം ആര്‍ അജിത് കുമാര്‍ നിര്‍ദേശം നല്‍കി. ആദ്യഘട്ടത്തില്‍ കേസന്വേഷിച്ച വാളയാര്‍ എസ്ഐ പി സി ചാക്കോയെ നിലവിലെ അന്വേഷണ സംഘത്തില്‍ നിന്ന് അതിന്റെ ഭാഗമായി നേരത്തെ നീക്കിയിരുന്നു.

വാളയാറിലെ മൂത്ത സഹോദരരി ഋത്വികയുടെ മരണം അന്വേഷിച്ച എസ്ഐ പി സി ചാക്കോക്ക് ഉള്‍പ്പെടെ പോലീസിന് ഇക്കാര്യത്തില്‍ സംഭവിച്ച വീഴ്ചകളെ പറ്റി സമഗ്രാന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ചാക്കോയെ നിലവിലെ അന്വേഷണ സംഘത്തില്‍ നിന്ന് മാറ്റി. പ്രഥമസാക്ഷി മൊഴിയില്‍ നിന്ന് വ്യത്യസ്തമായി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതുള്‍പ്പടെ പ്രാഥമിക ഘട്ടത്തിലുണ്ടായ വീഴ്ചകള്‍ നേരത്തെ മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഋത്വികയുടെ മരണം ആത്മഹത്യയായി ചിത്രീകരിക്കുകയായിരുന്നു പോലീസ്. കേസന്വേഷണത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായതായി പ്രതിപക്ഷവും നിയമസഭയില്‍ ആരോപിച്ചു. ഇതെത്തുടര്‍ന്നാണ് നടപടി.

നാര്‍ക്കോട്ടിക്സ് ഡിവൈഎസ്പി എം ജെ സോജന്‍ കൂടി സംഘത്തില്‍ ചേരും. ഇദ്ദേഹത്തിനായിരിക്കും ഇനി മുതല്‍ അന്വേഷണ ചുമതല. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഹേമാംബിക നഗര്‍ സിഐ പ്രേമാനന്ദ കൃഷ്ണനും സംഘത്തില്‍ തുടരും. എഎസ്പി ജി പൂങ്കുഴലി തന്നെ മേല്‍നോട്ടം വഹിക്കും. ഇരുവര്‍ക്കും ക്രമസമാധാനപാലന ചുമതല കൂടിയുള്ളതിനാലാണ് സോജനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയോഗിച്ചത്.

കേസില്‍ ഇതുവരെ നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും കേസന്വേഷണം കുട്ടികളുടെ ബന്ധുക്കളായ രണ്ട് പേരിലേക്ക് ചുരുക്കിയിരിക്കുകയാണ്.

Related Tags :
Similar Posts