Kerala
ജിഷ്ണു കേസ്: ലഭിച്ച രക്ത സാമ്പിളില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിക്കാനായില്ലജിഷ്ണു കേസ്: ലഭിച്ച രക്ത സാമ്പിളില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിക്കാനായില്ല
Kerala

ജിഷ്ണു കേസ്: ലഭിച്ച രക്ത സാമ്പിളില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിക്കാനായില്ല

Khasida
|
9 May 2018 4:33 PM GMT

കണ്ടെത്തിയ സാമ്പിളില്‍ പരിശോധന സാധ്യമല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

ജിഷ്ണു പ്രണോയി കേസില്‍ പാമ്പാടി നെഹ്റു കോളേജിലെ ഇടിമുറിയില്‍ നിന്ന് ലഭിച്ച രക്തകറ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാനായില്ല. പരിശോധനയ്ക്ക് യോഗ്യമല്ലെന്നാണ് തിരുവനന്തപുരം ഫോറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ലഭിച്ചു.

പാമ്പാടി നെഹ്റു കോളേജിലെ ഇടിമുറി, ശൌചാലയം എന്നിവിടങ്ങളില്‍ നിന്നും കണ്ടെത്തിയ രക്തക്കറയുടെ രക്തഗ്രൂപ്പ് ജിഷ്ണു പ്രണോയിയുടെ അതേ ഗ്രൂപ്പിലുള്ളതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്നായിരുന്നു ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കളുടെ രക്തസാംപിളുകള്‍ ശേഖരിച്ച് അന്വേഷണ സംഘം ഡിഎന്‍എ പരിശോധനയ്ക്കായി കോടതി മുഖേനെ അയച്ചത്. രക്തം ജിഷണുവിന്റെതെന്ന് ശാസ്ത്രീയമായി തെളിയിക്കലായിരുന്നു ലക്ഷ്യം. ഇതില്‍ ഏറ്റവും നിര്‍ണായകമാവേണ്ടിയിരുന്ന ഇടിമുറിയിലെ രക്തക്കറ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ യോഗ്യമല്ലെന്നാണ് ഫോറന്‍സിക് ലാബിന്റെ കണ്ടെത്തല്‍. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചതായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

ജിഷ്ണു മരിക്കുന്നതിന് മുമ്പ് മര്‍ദ്ദനത്തിന് ഇരയായെന്ന് തെളിയിക്കാമെന്ന അന്വേഷണ സംഘത്തിന്റെ പ്രതീക്ഷയ്ക്കാണ് ഇതിലൂടെ തിരിച്ചടിയേറ്റത്. എന്നാല്‍ ഇടിമുറിയില്‍ നിന്ന് കണ്ടെത്തിയ രക്തക്കറയിലെ ഡിഎന്‍എ വേര്‍തിരിച്ചുവെന്നും അതുമായി യോജിപ്പുണ്ടോയെന്ന് പരിശോധിക്കാനാണെന്ന് പറഞ്ഞാണ് അന്വേഷണ സംഘം മാതാപിതാക്കളുടെ രക്തസാംപിള്‍ ശേഖരിച്ചതെന്നാണ് ജിഷ്ണുവിന്റെ ബന്ധുക്കളുടെ വാദം. അതിനാല്‍ ഡിഎന്‍എ പരിശോധന സംബന്ധിച്ച പോലീസ് വാദത്തില്‍ ദുരൂഹതയുണ്ടെന്നും ജിഷ്ണുവിന്റെ കുടുംബം വാദിക്കുന്നു.

Related Tags :
Similar Posts