Kerala
Kerala
സുരഭിക്ക് ജന്മനാടിന്റെ സ്നേഹാദരം
|9 May 2018 5:18 PM GMT
സുരഭിലം ഒരു നാടിന്റെ സ്നേഹവായ്പായിരുന്നു. ഇല്ലായ്മകളെ വെല്ലുവിളിയായി സ്വീകരിച്ച ഒരു പോരാളിയോടുള്ള ഒരു നാടിന്റെ അതിരറ്റ സ്നേഹം.
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ സുരഭിക്ക് സ്വന്തം നാടിന്റെ സ്നേഹാദരം. സുരഭിക്ക് കോഴിക്കോട് നരിക്കുനി പൗരാവലി ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
വേനല്‍ മഴക്ക് വഴി മാറിയെങ്കിലും അയല്‍വാസിയായ താരത്തിന് ആശംകള്‍ അര്‍പ്പിക്കാന്‍ ജനം ഒഴുകിയെത്തി. സുരഭിലം ഒരു നാടിന്റെ സ്നേഹവായ്പായിരുന്നു. ഇല്ലായ്മകളെ വെല്ലുവിളിയായി സ്വീകരിച്ച ഒരു പോരാളിയോടുള്ള ഒരു നാടിന്റെ അതിരറ്റ സ്നേഹം.
നാടിന്റെ സ്നേഹത്തില്‍ പങ്കെടുക്കാന്‍ ചലച്ചിത്ര ലോകത്തുള്ള സുരഭിയുടെ സുഹൃത്തുക്കളും നരിക്കുനിയിലെത്തിയിരുന്നു.