Kerala
ചെങ്ങറക്കാര്‍ ഇത്തവണയും വോട്ടര്‍പ്പട്ടികയ്ക്ക് പുറത്ത്ചെങ്ങറക്കാര്‍ ഇത്തവണയും വോട്ടര്‍പ്പട്ടികയ്ക്ക് പുറത്ത്
Kerala

ചെങ്ങറക്കാര്‍ ഇത്തവണയും വോട്ടര്‍പ്പട്ടികയ്ക്ക് പുറത്ത്

admin
|
9 May 2018 3:59 PM GMT

സമരഭൂമിയില്‍ താമസിക്കുന്നവരില്‍ നാലായിരത്തോളം പേര്‍ വോട്ടര്‍ പട്ടികക്ക് പുറത്താണ്

ഈ തിരഞ്ഞെടുപ്പിലും ചെങ്ങറ സമരഭൂമിയില്‍ കഴിയുന്നവര്‍ക്ക് വോട്ടവകാശം നിഷേധിക്കപ്പെടും. സമരഭൂമിയില്‍ താമസിക്കുന്നവരില്‍ നാലായിരത്തോളം പേര്‍ വോട്ടര്‍ പട്ടികക്ക് പുറത്താണ്. തങ്ങളെ അകറ്റി നിര്‍ത്താന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ബോധപൂര്‍വം ശ്രമിക്കുന്നതായാണ് ചെങ്ങറക്കാരുടെ ആരോപണം.

കോന്നി നിയോജക മണ്ഡലത്തിലെ മലയാലപ്പുഴ ഗ്രാമപ‍ഞ്ചായത്തിന്റെ മൂന്നാം വാര്‍ഡിലാണ് കേരളത്തിന്റെ ഭൂസമര ചരിത്രത്തില്‍ നിര്‍ണായക ഇടമുള്ള ചെങ്ങറ സമരഭൂമി സ്ഥിതിചെയ്യുന്നത്. ഇവിടെ 750 ഓളം കുടുംബങ്ങളിലായി ഏകദേശം നാലായിരം പേര്‍ പ്രായപൂര്‍ത്തിയായവരായുണ്ട്. സമരഭൂമിയില്‍ ഒന്‍പത് വര്‍ഷം പിന്നിട്ടിട്ടും സാങ്കേതിക കാരണങ്ങളുടെ പേരില്‍ ചെങ്ങറക്കാര്‍ ഇപ്പോഴും വോട്ടവകാശം വിനിയോഗിക്കാനാവാതെ കഴിയുകയാണ്.

പുറത്ത് തിരഞ്ഞെടുപ്പ് ആരവം അരങ്ങ് തകര്‍ക്കുമ്പോഴും രാഷ്ട്രീയ നേതാക്കളാരും ചെങ്ങറയുടെ വഴി തേടി വരാറില്ല. വിവിധ ജില്ലകളില്‍ നിന്ന് സ്വന്തം നാടുപേക്ഷിച്ച് ചെങ്ങറയില്‍ ചേക്കേറിയവരില്‍ ഭൂരിപക്ഷവും ഇന്ന് സര്‍ക്കാര്‍ രേഖകളില്‍ നിന്ന് പുറത്താണ്. റവന്യൂ ഭൂമി അനധികൃധമായി പതിച്ച് കൊടുക്കാന്‍ മടികാണിക്കാത്ത സര്‍ക്കാര്‍ ചെങ്ങറയിലെ സാധാരണക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ അവഗണിക്കുമ്പോള്‍ വോട്ടവകാശത്തിന്റെ രാഷ്ട്രീയത്തിന് എന്താണ് പ്രസക്തിയെന്ന് ഇവര്‍ ചോദിക്കുന്നു.

Similar Posts