കോതമംഗലത്ത് പി സി സിറിയക് എന്‍ഡിഎ സ്ഥാനാര്‍ഥി
|കോതമംഗലത്ത് മുന്‍ തമിഴ്നാട് ചീഫ് സെക്രട്ടറിയും റബ്ബര്‍ ബോര്‍ഡ് ചെയര്‍മാനുമായ പി സി സിറിയകിനെ സ്ഥാനാര്‍ത്ഥിയാക്കി എന്‍ഡിഎയുടെ അപ്രതീക്ഷിത നീക്കം.
കോതമംഗലത്ത് മുന്‍ തമിഴ്നാട് ചീഫ് സെക്രട്ടറിയും റബ്ബര്‍ ബോര്‍ഡ് ചെയര്‍മാനുമായ പി സി സിറിയകിനെ സ്ഥാനാര്‍ത്ഥിയാക്കി എന്‍ഡിഎയുടെ അപ്രതീക്ഷിത നീക്കം. എന്‍ഡിഎ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് പി സി സിറിയക് മത്സരിക്കുന്നത്. ഇതോടെ കോതമംഗലത്ത് ത്രികോണ മത്സരത്തിന് അരങ്ങൊരുങ്ങി.
പി സി സിറിയകിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ എന്‍ഡിഎയിലെ പി സി തോമസ് വിഭാഗമാണ്. പി സി തോമസിന്റെ പ്രേരണയിലാണ് പി സി സിറിയക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചത്. കര്‍ഷക സംഘടനയായി ഇന്‍ഫാമിന്റെയും റബ്ബര്‍ കര്‍ഷക സംരക്ഷണ സമിതിയുടെയും ഭാരവാഹിയായ പി സി സിറിയകിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ കാര്‍ഷിക മേഖലയില്‍ അനുകൂല പ്രതികരണം സൃഷ്ടിക്കാനാവുമെന്ന് എന്‍ഡിഎ കണക്കുകൂട്ടുന്നു. ഇതിനോടകം പ്രചാരണ പ്രവര്‍ത്തനം ആരംഭിച്ച സിറിയക് ഇടത് വലത് മുന്നണികള്‍ സ്വീകരിച്ച കര്‍ഷക വിരുദ്ധ നയങ്ങള്‍ ഉന്നയിച്ചാണ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത്.
പി സി സിറിയകിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നേതൃത്വം പി സി തോമസ് ഏറ്റെടുത്തിരിക്കുകയാണ്. കോതമംഗലം ഉള്‍പ്പെടുന്ന മൂവാറ്റുപുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇടത് വലത് മുന്നണികള്‍ക്ക് എതിരെ മത്സരിച്ച് വിജയിച്ച ചരിത്രവും പി സി തോമസിനുണ്ട്. സിറ്റിംഗ് എംഎല്‍എ ടി യു കുരുവിളയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. പുതുമുഖമായ ആന്റണി ജോണാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. പിസി സിറിയക്കിന്റെ വരവോടെ കോതമംഗലത്ത് ഇക്കുറി അരങ്ങേറുക വാശിയേറിയ ത്രികോണ മത്സരമായിരിക്കും