ദിലീപിനെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍
|ഐടി ആക്റ്റ് പ്രകാരം സ്വകാര്യതയെ ലംഘിക്കല്‍, അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളും ചുമത്തി
റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചുമത്തിയിട്ടുള്ള വകുപ്പുകള്‍ ഇപ്രകാരമാണ്:
ഇന്ത്യന്‍ ശിക്ഷാ നിയമം
342 - അന്യായമായി തടങ്കലില്‍ വെക്കല്‍ - ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം
366 - തട്ടിക്കൊണ്ടു പോകല്‍ - 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം
376 D - കൂട്ടമാനഭംഗം - 20 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം
411 - മോഷണ വസ്തു കൈവശം വെക്കല്‍ - 3 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം
506 (1) - ഭീഷണിപ്പെടുത്തല്‍ - 2 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം
201 - തെളിവു നശിപ്പിക്കല്‍ - 7 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം
212 - കുറ്റവാളിയെ സംരക്ഷിക്കല്‍ - 5 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം
34 - ഒരേ ലക്ഷ്യത്തോടെ കുറ്റം ചെയ്യല്‍
120 (B) - ഗൂഢാലോചന
ഐടി ആക്ട്
66(E) - സ്വകാര്യതയെ ലംഘിക്കല്‍- 3 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം
67(A) - അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍- 4 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം