ഇരുമ്പനം ഐഒസി പ്ലാന്‍റില്‍ ടാങ്കര്‍ ഉടമകള്‍ സമരം തുടരുന്നു
|ഐഒസി പമ്പുകള്‍ നടത്തുന്നവരുടെ ഉടമസ്ഥയിലുള്ള ടാങ്കര്‍ ലോറികള്‍ക്ക് കൂടുതല്‍ ലോഡുകള്‍ നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം.
ഇരുമ്പനം ഐഒസി പ്ലാന്‍റില്‍ ഒരു വിഭാഗം ടാങ്കര്‍ ഉടമകള്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക്. ഐഒസി പമ്പുകള്‍ നടത്തുന്നവരുടെ ഉടമസ്ഥയിലുള്ള ടാങ്കര്‍ ലോറികള്‍ക്ക് കൂടുതല്‍ ലോഡുകള്‍ നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. ഇത് കരാര്‍ ടാങ്കറുകളെ തകര്‍ക്കാനുള്ള നീക്കമാണെന്നാണ് ഒരു വിഭാഗം ടാങ്കര്‍ ഉടമകളുടെ ആരോപണം.
ഐഒസിയുടെയും പമ്പുടമകളുടെയും ടാങ്കറുകള്‍ മറ്റ് പമ്പുകളിലേക്കും ഇന്ധനം കൊണ്ടുപോകാന്‍ തുടങ്ങിയതാണ് കരാര്‍ ടാങ്കര്‍ തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയത്. നേരത്തെ കൊണ്ടുപോയിരുന്നതിലും മൂന്നിരട്ടിയിലധികം ലോഡുകളാണ് പമ്പുടമകളുടെ ടാങ്കറുകള്‍ കൊണ്ടുപോകുന്നത്. ഇത് മൂലം കരാര്‍ ടാങ്കറുകള്‍ക്ക് വളരെ കുറഞ്ഞ ലോഡുകള്‍ മാത്രമാണ് ലഭിക്കുന്നത്. കരാര്‍ ടാങ്കറുകളിലെ തൊഴിലാളികളുടെ തൊഴില്‍ നഷ്ടത്തിനും ഇത് ഇടയാക്കുന്നുണ്ട്.
നാനൂറോളം ടാങ്കറുകള്‍ പണി മുടക്കിയിട്ടുണ്ടെങ്കിലും ഇന്ധന വിതരണം പൂര്‍ണമായി തടസ്സപ്പെട്ടിട്ടില്ല. പമ്പുടമകളുടെ ടാങ്കറുകളില്‍ കൂടുതല്‍ ഇന്ധനം വിതരണം ചെയ്ത് പ്രതിസന്ധി മറികടക്കാനാണ് ഐഒസി അധികൃതരുടെ ശ്രമം. ഐഒസി അധികൃതര്‍ ചര്‍ച്ചക്ക് തയാറാകാതെ സമരം പൊളിക്കാന്‍ ശ്രമിക്കുകയാണെന്നാണ് കരാര്‍ ടാങ്കര്‍ തൊഴിലാളികള്‍ ആരോപിക്കുന്നത്.