പാലാട്ട് സ്കൂളിലെ കുട്ടികള്‍ക്ക് പഠനത്തിന് പകരം സംവിധാനമായി
|അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ കോഴിക്കോട് പാലാട്ട് എയുപി സ്കൂളിലെ വിദ്യാര്‍ഥികളെ പഠിപ്പിക്കാനുള്ള താല്‍ക്കാലിക സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി
കോഴിക്കോട് പാലാട്ട് നഗര്‍ എ യു പി സ്കൂള്‍ പൂട്ടി.ലാഭകരമല്ലെന്ന ഗണത്തില്‍ പെട്ടതിനെ തുടര്‍ന്ന് ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് സ്കൂള്‍ പൂട്ടിയത്. ഈ സ്കൂളില്‍ പഠിക്കുന്ന 16 കുട്ടികളും മറ്റൊരിടത്ത് താല്‍ക്കാലികമായി സജ്ജീകരിച്ച ക്ലാസ്മുറികളില്‍ പഠനം ആരംഭിച്ചു.
സ്കൂളിലെ പതിനാറ് കുട്ടികളെയും 250 മീറ്റര്‍ അകലെയുള്ള തിരവണ്ണൂര്‍ എ യു പി സ്കൂളിലും അര്‍ബന്‍ റിസോഴ്സ് സെന്‍ററിലുമായി സജ്ജീകരിച്ച ക്ലാസുകളിലേക്ക് മാറ്റി.ഇവിടെ പഠനവും ആരംഭിച്ചു. തുടര്‍ന്നാണ് സ്കൂള്‍ പൂട്ടാനുള്ള നടപടികള്‍ ആരംഭിച്ചത്.
ഈ മാസം പത്തിനകം പാലാട്ട് സ്കൂള്‍ പൂട്ടാനായിരുന്നു ഹൈക്കോടതി ഉത്തരവ്. സ്കൂള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും കോടതി ഉത്തരവ് പാലിക്കാനാണ് സ്കൂള്‍ അടച്ചുപൂട്ടിയത്. എ ഇ ഒ കുസുമത്തിന്‍റെ നേതൃത്വത്തില്‍ എത്തിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ രേഖകള്‍ ഏറ്റുവാങ്ങിയ ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.
കോടതി ഉത്തരവ് പാലിച്ച് സ്കൂള്‍ പൂട്ടെയന്ന റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ നല്‍കിയ ശേഷം സ്കൂള്‍ ഏറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും.