Kerala
മലയാളികളെ കാണാതായ സംഭവം; അഞ്ച് പേര്‍ക്ക്‍ ഐഎസ് ബന്ധമെന്ന് ഇന്റലിജന്‍സ്മലയാളികളെ കാണാതായ സംഭവം; അഞ്ച് പേര്‍ക്ക്‍ ഐഎസ് ബന്ധമെന്ന് ഇന്റലിജന്‍സ്
Kerala

മലയാളികളെ കാണാതായ സംഭവം; അഞ്ച് പേര്‍ക്ക്‍ ഐഎസ് ബന്ധമെന്ന് ഇന്റലിജന്‍സ്

Khasida
|
9 May 2018 3:01 PM GMT

കേന്ദ്ര ഇന്‍റലിജന്‍സും സമാന റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാണാതായ അഞ്ചുപേര്‍ക്ക് ഇസ്ലാമിക്ക് സ്റ്റേറ്റുമായി ബന്ധമുണ്ടന്ന് സംസ്ഥാന രഹസ്യാന്വേഷവിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്.കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് കാണാതായ അഞ്ചുപേരുടെ കാര്യത്തിലാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിലെ പരാമര്‍ശം.സമാന റിപ്പോര്‍ട്ട് കേന്ദ്ര ഇന്‍റലിജന്‍സും ആഭ്യന്ത്രരമന്ത്രാലയത്തിന് നല്‍കിയിട്ടുണ്ട്.

ദുരൂഹ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിന്ന് കാണാതായത് പതിനഞ്ച് പേരെയാണ്.ഇതില്‍ പതിനൊന്ന് പേര്‍ കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ളവരും നാലുപേര്‍ പാലക്കാടുകാരുമാണ്.ഇവരില്‍ അഞ്ച് പേര്‍ക്ക് ഐഎസ് ബന്ധമുള്ളതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.കാണാതായവരുടെ വീടുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കി ഇന്റലിജന്‍സ് ഡിജിപിക്ക് കൈമാറിയത്.പടന്നയിലെ ഡോക്ടര്‍ ഇജാസ് അയച്ചെന്ന് പറയപ്പെടുന്ന 'ഖലീഫ ഭരണത്തിന് കീഴിലാണ്,ശാന്തിയും സമാധാനവുമുണ്ട്,നിങ്ങളും പുറപ്പെടുക'യെന്ന ടെലിഗ്രാം ആപ്ലിക്കേഷന്‍ വഴിയുള്ള സന്ദേശം അഫ്ഗാനിസ്ഥാനില്‍ നിന്ന് തന്നെ വന്നതാണന്ന കണ്ടത്തിലിലാണ് ഇന്‍റലിജന്‍സ്.കാണാതായ ഹഫീസുദ്ദീന്‍ അയച്ചെന്ന് പറയപ്പെടുന്ന ടെലഗ്രാം വോയ്സ് ക്ലിപ്പും,മെസേജും അഫ്ഗാനില്‍ നിന്ന് തന്നെ വന്നതാണന്നും ഇന്‍റലിജന്‍സ് സ്ഥരീകരിക്കുന്നുണ്ട്.

കേന്ദ്ര രഹസ്യന്വേഷണ വിഭാഗവും അഞ്ച് പേര്‍ക്ക് ഐഎസ് ബന്ധുള്ളതായ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി.ആത്മീയ വഴിയിലൂടെയാണ് അഞ്ച് പേരും ഐസുമായി ബന്ധപ്പെട്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്.ഉത്തരമേഖലാ എഡിജിപി സുകേഷ്കുമാര്‍ നടത്തുന്ന വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.ഈ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും കാണാതായവരെക്കുറിച്ചുള്ള വിവരം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിക്കുക.

Similar Posts