പാഠപുസ്തകങ്ങളുടെ ഫോട്ടോസ്റ്റാറ്റ് വിതരണവുമായി പ്രതിപക്ഷ യുവജനസംഘടനകള്‍
|പാഠപുസ്തക വിവാദത്തില്‍ സമരം ശക്തമാക്കാനാണ് പ്രതിപക്ഷ യുവജനസംഘടകളുടെ തീരുമാനം.
പാഠപുസ്തകങ്ങള്‍ ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും പുസ്തകങ്ങള്‍ നല്കി. പാഠപുസ്തകങ്ങളുടെ ഫോട്ടോസ്റ്റാറ്റാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്. പാഠപുസ്തക വിവാദത്തില്‍ സമരം ശക്തമാക്കാനാണ് പ്രതിപക്ഷ യുവജനസംഘടകളുടെ തീരുമാനം.
മലപ്പുറം ജില്ലയിലെ പന്തല്ലൂര്‍ യുപി സ്കൂളിലെ നാല്‍പ്പത് കുട്ടികള്‍ക്കാണ് യൂത്ത് കോണ്‍ഗ്രസ് പുസ്തകങ്ങള്‍ വിതരണം ചെയ്തത്. മലപ്പുറം കൊടിഞ്ഞി ജിഎംയുപി സ്കൂളിലെ കുട്ടികള്‍ക്ക് യൂത്ത് ലീഗും പുസ്തകങ്ങള്‍ നല്കി. വിവിധ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ പകര്‍പ്പെടുത്താണ് നല്‍കിയത്.
പാഠപുസ്ത വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് കലക്ടറേറ്റ് മാര്‍ച്ചും നടത്തിയിരുന്നു. തിങ്കളാഴ്ച എംഎസ്എഫ് ഡിഡി ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തും. പാഠപുസ്തകവിഷയം രാഷ്ട്രീയമായി ഉയര്‍ത്തിക്കൊണ്ടുവന്ന് സര്‍ക്കാരിനെ പ്രതിരോധിക്കാനാണ് പ്രതിപക്ഷ യുവജന സംഘടനകളുടെ തീരുമാനം.