നോട്ടുനിരോധത്തില്‍ വലഞ്ഞ വിനോദ സഞ്ചാരികള്‍ക്കായി ഹെല്പ് ഡെസ്കുകള്‍
|നോട്ടുകള്‍ മാറി നല്കാന് സഹായിക്കും; കുപ്പി വെള്ളം സൌജന്യമായി വിതരണം ചെയ്യും
നോട്ടുപിന്‍വലിക്കല്‍ വിനോദ സഞ്ചാരികളെ ബാധിക്കാതിരിക്കാന്‍ മുന്‍കരുതലെടുത്ത് ടൂറിസം വകുപ്പ്. ജില്ലകളില്‍ ഹെല്പ് ഡെസ്കുകള്‍ തുടങ്ങാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി. വിനോദസഞ്ചാരികള്‍ക്ക് പണം മാറി നല്‍കുന്നതിന് സൌകര്യമൊരുക്കാനും നിര്‍ദേശം നല്‍കിയതായി ടൂറിസം മന്ത്രി എ സി മൊയ്തീന് അറിയിച്ചു.
500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് സംസ്ഥാനത്തെത്തുന്ന വിനോദ സഞ്ചാരികളെയും ഏറെ ബാധിച്ചിരുന്നു. ബാങ്കില്‍ നിന്ന് പണം എടുക്കാന്‍ കഴിയാത്തതും കൈയ്യിലുള്ള നോട്ടുകള്‍ മാറാന്‍ കഴിയാത്തതും പ്രതിസന്ധിയാക്കി. ഇത് ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് ടൂറിസം മന്ത്രി അടിയന്തര നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയത്
ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ ടൂറിസ്റ്റുകളെ സഹായിക്കുന്ന നടപടിയെടുക്കണം. കെ ടി ഡി സി ഹോട്ടലുകള്‍ പഴയ നോട്ടുകള്‍ സ്വീകരിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കുപ്പിവെള്ളം സൌജന്യമായി വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു