രാഷ്ട്രീയക്കാരെ പാഠംപഠിപ്പിക്കാന്‍ ഒരു പ്രവാസി സ്ഥാനാര്‍ഥി
|പ്രവാസികളോട് രാഷ്ട്രീയപാര്‍ട്ടികള്‍ തുടരുന്ന അവഗണനയില്‍ പ്രതിഷേധിക്കാന്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു പ്രവാസി സ്ഥാനാര്‍ഥിയുണ്ടാകും.
പ്രവാസികളോട് രാഷ്ട്രീയപാര്‍ട്ടികള്‍ തുടരുന്ന അവഗണനയില്‍ പ്രതിഷേധിക്കാന്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു പ്രവാസി സ്ഥാനാര്‍ഥിയുണ്ടാകും. ഷാര്‍ജയില്‍ ബിസിനസുകാരനായ ഫൈസല്‍ തങ്ങള്‍. ഗുരുവായൂരിലാണ് ഇദ്ദേഹം മല്‍സരിക്കുക. നാമനിര്‍ദേശ പത്രിക നല്‍കാനും പ്രചാരണം തുടങ്ങാനും ഫൈസല്‍ ഉടന്‍ നാട്ടിലെത്തും.
ഇടതുപിന്തുണയോടെ കണ്ണൂരില്‍ നിന്ന് മല്‍സരിക്കാനായിരുന്നു ഫൈസലിന്റെ ആദ്യ തീരുമാനം. ഇതിനായി സിപിഎം നേതാക്കളെ കണ്ട് പിന്തുണ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി ഇക്കാര്യം ഗൗനിക്കാത്ത സാഹചര്യത്തിലാണ് ജന്മനാടായ പുന്നയൂര്‍ ഉള്‍പ്പെടുന്ന ഗുരുവായൂര്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകാന്‍ തീരുമാനിച്ചത്.
ഗുരുവായൂരിലെ ഇടത് സ്ഥാനാര്‍ഥി കെവി അബ്ദുല്‍ഖാദറും ഫൈസലും ഒന്നിച്ച് പ്രവര്‍ത്തിച്ചവരാണ്. വിജയിച്ചാല്‍ പ്രവാസികള്‍ക്കായി നടപ്പാക്കുന്ന എട്ട് വാഗ്ദാനങ്ങളുമായി ഇദ്ദേഹം പ്രകടനപത്രിക ഇറക്കി കഴിഞ്ഞു. പത്രിക നല്‍കാനായി ഈ മാസം പത്തിന് സ്ഥാനാര്‍ഥി ഷാര്‍ജയില്‍ നിന്ന് നാട്ടിലെത്തും. പ്രവാസികള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ചാവക്കാടും ചേറ്റുവയുമടങ്ങുന്ന ഗുരൂവായൂരിലാണ് മല്‍സരം എന്നതിനാല്‍ വലിയ പ്രതീക്ഷയിലാണ് ഫൈസല്‍ തങ്ങള്‍.