സർക്കാർ ധാരണ പാളി; കശുവണ്ടി ഫാക്ടറികള്‍ തുറക്കില്ല
|വിഎൽസി അടക്കമുള്ള പ്രമുഖ കമ്പനികള്‍ ഒന്നും തന്നെ ഇന്ന് ഫാക്ടറികള്‍ തുറക്കില്ല. സംസ്ഥാനത്തെ സ്വകാര്യ കശുവണ്ടി ഫാക്ടറികൾ ഇന്നു തുറക്കുമെന്നായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം.
സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ തുറക്കുന്നതിനായി സർക്കാർ ഉണ്ടാക്കിയ ധാരണ പാളി. വിഎൽസി അടക്കമുള്ള പ്രമുഖ കമ്പനികള്‍ ഒന്നും തന്നെ ഇന്ന് ഫാക്ടറികള്‍ തുറക്കില്ല. സംസ്ഥാനത്തെ സ്വകാര്യ കശുവണ്ടി ഫാക്ടറികൾ ഇന്നു തുറക്കുമെന്നായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം.
സര്‍ക്കാരും സ്വാകാര്യ കശുവണ്ടി മാനേജ്മെന്റുകളും തമ്മിലുണ്ടാക്കിയ കരാര്‍ അട്ടിമറിക്കപ്പെട്ടു. വിഎല്‍സി ലക്ഷമണ്, സണ്‍ഫുഡ് തുടങ്ങിയ വന്‍ കമ്പനികളൊന്നും ഇന്ന് ഫാക്ടറി തുറക്കില്ല. തോട്ടണ്ടി ലഭ്യമല്ലാത്തതിനാല്‍ ഫാക്ടറി തുറക്കാനാകില്ലെന്ന് ഫാക്ടറി മാനേജ്മെന്റ് അറിയിച്ചു.
അതേ സമയം സർക്കാരും സ്വാകാര്യ മാനേജ്മെന്റുകളും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന് ഐഎന്‍ടിയുസി മുന്‍ കൊല്ലം ജില്ലാ സെക്രട്ടറി കടകംപള്ളി മാനേജ്മെന്റ് ആരോപിച്ചു.
നാനൂറ്റി പന്ത്രണ്ട് സ്വകാര്യ കശുവണ്ടി ഫാക്ടറികളാണ് സംസ്ഥാനത്ത് അടഞ്ഞ് കിടക്കുന്നത്. ഇതിൽ പകുതിയെങ്കിലും മാര്‍ച്ച് ൧൫ ന് തുറക്കുമെന്നാണ് നേരത്തെ മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ പ്രഖ്യാപിച്ചത്.