Kerala
Kerala
തിരുവല്ലയില്‍ ജോസഫ് എം പുതുശ്ശേരിക്കെതിരെ വിമതനീക്കം
|10 May 2018 10:42 PM GMT
തിരുവല്ലയില്‍ ജോസഫ് എം പുതുശ്ശേരിക്കെതിരെ വിമത ഭീഷണിയുയര്‍ത്തി കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം രംഗത്ത്
തിരുവല്ലയില്‍ ജോസഫ് എം പുതുശ്ശേരിക്കെതിരെ വിമത ഭീഷണിയുയര്‍ത്തി കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം രംഗത്ത്. ഏഴ് ഡിസിസി ഭാരവാഹികളും പതിനൊന്ന് മണ്ഡലം പ്രസിഡന്റ്മാരും തിരുവല്ലയില്‍ യോഗം ചേര്‍ന്നാണ് വിമത നീക്കം പ്രഖ്യാപിച്ചത്. കേരള കോണ്‍ഗ്രസില്‍ നിന്നും തിരുവല്ല സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് യോഗം ആവശ്യം ഉന്നയിച്ചു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടു. വിഷയത്തില്‍ ധാരണയുണ്ടായില്ലെങ്കില്‍ വിമത സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് പ്രാദേശിക നേതൃത്വത്തിന്റെ നീക്കം.