Kerala
കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് അടുക്കുന്നുകേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് അടുക്കുന്നു
Kerala

കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് അടുക്കുന്നു

Sithara
|
10 May 2018 10:15 PM GMT

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ വിവിധ പ്രക്ഷോഭ പരിപാടികള്‍ നടത്താന്‍ ഒരുങ്ങുകയാണ് കേരള കോണ്‍ഗ്രസ്

കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് അടുക്കുന്നുവെന്ന സൂചന നല്‍കി കെ എം മാണി. ഇതിന്‍റെ ഭാഗമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ വിവിധ പ്രക്ഷോഭ പരിപാടികള്‍ നടത്താന്‍ ഒരുങ്ങുകയാണ് കേരള കോണ്‍ഗ്രസ്. കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കാത്തതും പുതിയ നീക്കത്തിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

കുറേ നാളുകള്‍ക്ക് ശേഷം കെ എം മാണി നടത്തിയ വാര്‍ത്താസമ്മേളനം തന്നെയാണ് യുഡിഎഫിലേക്ക് കേരള കോണ്‍ഗ്രസ് അടുക്കുന്നുവെന്ന സൂചനകള്‍ നല്‍കിയത്. കണ്ണന്താനത്തിന് മന്ത്രിസ്ഥാനം ലഭിക്കുന്നതിന് മുന്‍പ് വരെ കേന്ദ്രസര്‍ക്കാരിനെതിരെ മൃദുസമീപനം സ്വീകരിച്ച കേരള കോണ്‍ഗ്രസും മാണിയും ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെയെല്ലാം രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്.

വിലക്കയറ്റം അടക്കമുള്ള വിഷയം ഉയര്‍ത്തി സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിക്കുബോള്‍ മാണിയുടെ നിലപാട് വ്യക്തമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കോട്ടയം ജില്ല പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ തുടര്‍ന്ന കടുത്ത ഭിന്നത കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ ഉണ്ടായെങ്കിലും ഉമ്മന്‍ചാണ്ടി, ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ നിലപാടുകള്‍ മയപ്പെടുത്തിയിട്ടുണ്ട്. മുസ്‍ലിം ലീഗ് അടക്കമുള്ള മറ്റ് ഘടക കക്ഷികളും മാണിയുടെ മടങ്ങി വരവിനെ അനുകൂലിക്കുന്നുണ്ട്. വരുന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന് മുന്‍പ് കേരള കോണ്‍ഗ്രസിന്‍റെ യുഡിഎഫ് പ്രവേശം ഉണ്ടായേക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.

Similar Posts