Kerala
വിഴിഞ്ഞം സമരപ്പന്തലിലെത്തിയ വിഎസിനെ പൊലീസ് തടഞ്ഞുവിഴിഞ്ഞം സമരപ്പന്തലിലെത്തിയ വിഎസിനെ പൊലീസ് തടഞ്ഞു
Kerala

വിഴിഞ്ഞം സമരപ്പന്തലിലെത്തിയ വിഎസിനെ പൊലീസ് തടഞ്ഞു

Sithara
|
10 May 2018 6:03 PM GMT

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് വാഗ്ദാനം ചെയ്ത പുനരധിവാസ പാക്കേജുകൾ നടപ്പാക്കുന്നതിലെ കാലതാമസത്തിനെതിരെ പ്രദേശത്തെ മത്സ്യതൊഴിലാളികൾ നടത്തുന്ന സമരത്തിൽ നിന്ന് ഒരു വിഭാഗം തൊഴിലാളികൾ പിൻമാറി.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് വാഗ്ദാനം ചെയ്ത പുനരധിവാസ പാക്കേജുകൾ നടപ്പാക്കുന്നതിലെ കാലതാമസത്തിനെതിരെ പ്രദേശത്തെ മത്സ്യതൊഴിലാളികൾ നടത്തുന്ന സമരത്തിൽ നിന്ന് ഒരു വിഭാഗം തൊഴിലാളികൾ പിൻമാറി. ജില്ലാ ഭരണകൂടവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്. അതേസമയം തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരാനാണ് ഒരു വിഭാഗം തൊഴിലാളികളുടെ തീരുമാനം. സമരപ്പന്തൽ സന്ദർശിക്കാനെത്തിയ വിഎസിനെ പൊലീസ് തടഞ്ഞു.

പുനരധിവാസ പാക്കേജുകൾ നടപ്പാക്കുന്നതിലെ കാലതാമസത്തിനെതിരെ കഴിഞ്ഞ നാല് ദിവസമായി വിഴിഞ്ഞം തുറമുഖത്ത് തൊഴിലാളികൾ സമരം നടത്തുകയാണ്. ഈ മാസം 30ന് കലക്ടറുടെ നേതൃത്വത്തിൽ നടത്തുന്ന നടത്തുന്ന ചർച്ചയിൽ പരിഹാരമുണ്ടാകുമെന്ന ഉറപ്പിനെ തുടർന്ന് ഒരു വിഭാഗം തൊഴിലാളികൾ സമരം പിൻവലിക്കുകയായിരുന്നു. വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിലാണ് ചർച്ചകൾ നടന്നത്. ഈ മാസം 30ന് കലക്ടറുടെ ചേംബറിലാണ് ചർച്ച.

അതേസമയം ഒരു വിഭാഗം തൊഴിലാളികൾ ഇപ്പോഴും സമരത്തിലാണ്. സമരക്കാരെ സന്ദർശിക്കാനെത്തിയ വിഎസ് അച്യുതാനന്ദനെ പൊലീസ് കടത്തി വിട്ടില്ല. വിഎസ് എത്തുമ്പോൾ നിവേദനം നൽകാനിരുന്നതായിരുന്നു സമരപ്പന്തലിൽ അണിനിരന്ന സ്ത്രീകൾ. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം.

Similar Posts