Kerala
ഹർത്താലിനെതിരെ ശശി തരൂർ എംപി; ഒരു വർഷം രണ്ടായിരം കോടി നഷ്ടംഹർത്താലിനെതിരെ ശശി തരൂർ എംപി; ഒരു വർഷം രണ്ടായിരം കോടി നഷ്ടം
Kerala

ഹർത്താലിനെതിരെ ശശി തരൂർ എംപി; ഒരു വർഷം രണ്ടായിരം കോടി നഷ്ടം

Muhsina
|
10 May 2018 9:58 AM GMT

ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് ഹർത്താൽ സജീവമായി നടക്കുന്നത്. ഈ വർഷം ഇതുവരെ 65 ഹർത്താലുകൾ നടന്നു. ഇത്തരം സമരമാർഗങ്ങളിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ..

ഹർത്താലിനെതിരെ ശശി തരൂർ എം പി. ഹർത്താൽ വഴി കേരളത്തിന് ഒരു വർഷം രണ്ടായിരം കോടി രൂപ നഷ്ടമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ ടൈകോൺ സംരംഭകത്വ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് ഹർത്താൽ സജീവമായി നടക്കുന്നത്. ഈ വർഷം ഇതുവരെ 65 ഹർത്താലുകൾ നടന്നു. ഇത്തരം സമരമാർഗങ്ങളിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ മാറി ചിന്തിക്കണമെന്നുമായിരുന്നു മുൻ കേന്ദ്ര മന്ത്രി ശശി തരൂർ ന്റെ പ്രതികരണം.

സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനങ്ങളിലൊന്നാണ് ടൈക്കോൺ കേരള. സംസ്ഥാന താൽപ്പര്യങ്ങൾക്കനുസൃതമായി സംരംഭകത്വം വളർത്തുകയാണ് ഇത്തവണത്തെ ടൈക്കോൺ കേരള സമ്മേളനം ലക്ഷ്യം വെക്കുന്നത്‌. യുവ സംരംകർക്ക് തുറന്ന ചർച്ചകൾ നടത്താൻ പ്രത്യേക വേദികളും ടൈക്കോൺ കേരളയിൽ ഒരുക്കിയിട്ടുണ്ട്. വിവിധ മേഖലകളിൽ നിന്നുള്ള 100 ലധികം വിദഗ്ധരുടെ സെമിനാറുകളും രണ്ടു ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി നടക്കും.

Related Tags :
Similar Posts