Kerala
പത്തനംതിട്ടയില്‍ കട്ടപ്പുറത്തായിരുന്ന ലോ ഫ്ലോർ ബസുകൾ വീണ്ടും നിരത്തിലിറങ്ങിപത്തനംതിട്ടയില്‍ കട്ടപ്പുറത്തായിരുന്ന ലോ ഫ്ലോർ ബസുകൾ വീണ്ടും നിരത്തിലിറങ്ങി
Kerala

പത്തനംതിട്ടയില്‍ കട്ടപ്പുറത്തായിരുന്ന ലോ ഫ്ലോർ ബസുകൾ വീണ്ടും നിരത്തിലിറങ്ങി

Sithara
|
10 May 2018 8:13 AM GMT

5 ബസുകൾ ഓടാതിരുന്ന പത്തനംതിട്ടയിൽ മാത്രം 30 ലക്ഷത്തോളം രൂപയാണ് കഴിഞ്ഞ മാസത്തെ വരുമാനനഷ്ടം.

പത്തനംതിട്ട ഡിപ്പോയിലെ തകരാറിലായിരുന്ന എസി ലോ ഫ്ലോർ ബസുകൾ സർവീസുകൾ പുനരാരംഭിച്ചു. ഒരു മാസത്തിലധികം കട്ടപ്പുറത്തിരുന്ന ബസുകളാണ് രണ്ട് ദിവസം കൊണ്ട് റോഡിലിറങ്ങിയത്.

എഞ്ചിൻ ഓയിൽ മുതൽ എയർ ബലൂൺ വരെയുള്ള സ്പെയർ പാർട്സുകൾ കിട്ടാനില്ലായിരുന്നു. ഒരു മാസത്തിലധികം ബസുകൾ നിശ്ചലമായതിനുള്ള വിശദീകരണമാണിത്. വോൾവോയുടെ ഏജൻസിക്ക് നാല് കോടി രൂപയോളം കുടിശികയുണ്ടായിരുന്നു. പണം അടച്ചതിനാൽ സ്പെയർപാട്സുകൾ കിട്ടാൻ തുടങ്ങി. പക്ഷേ 5 ബസുകൾ ഓടാതിരുന്ന പത്തനംതിട്ടയിൽ മാത്രം 30 ലക്ഷത്തോളം രൂപയാണ് കഴിഞ്ഞ മാസത്തെ വരുമാനനഷ്ടം. സംസ്ഥാനത്താകെ 84 ബസുകളാണ് നിശ്ചലമായി കിടന്നത്.

ദിവസങ്ങൾ കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നത്തിനാണ് കെഎസ്ആര്‍ടിസി അധികൃതർ മാസങ്ങൾ പാഴാക്കിയത്. കോടികളുടെ നഷ്ടത്തിന് പുറമെ യാത്രാദുരിതത്തിനും ഉദ്യോഗസ്ഥ അനാസ്ഥ കാരണമായെന്ന് ചുരുക്കം.

Related Tags :
Similar Posts