Kerala
10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള  ഡീസല്‍ വാഹനങ്ങളുടെ നിരോധനം: കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാകുന്നു10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ നിരോധനം: കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാകുന്നു
Kerala

10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ നിരോധനം: കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാകുന്നു

admin
|
10 May 2018 2:38 PM GMT

800 കെഎസ്ആര്‍ടിസി ബസുകള്‍ക്ക് സംസ്ഥാനത്തെ ആറു പ്രധാന നഗരങ്ങളില്‍ സര്‍വ്വീസ് നടത്താനാകില്ല.

ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് നടപ്പിലാക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് തിരിച്ചടി ഉണ്ടാകുമെന്ന് കണക്കുകള്‍. 800 കെഎസ്ആര്‍ടിസി ബസുകള്‍ക്ക് സംസ്ഥാനത്തെ ആറു പ്രധാന നഗരങ്ങളില്‍ സര്‍വ്വീസ് നടത്താനാകില്ല. കേന്ദ്ര മോട്ടോര്‍വാഹന നിയമപ്രകാരം 15 വര്‍ഷം വാഹനം ഓടിക്കാമെന്നിരിക്കെ ഹരിത ട്രൈബ്യൂണല്‍ വിധിയുടെ പ്രായോഗികതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

4900 ഷെഡ്യൂളുകളാണ് കെ.എസ്.ആര്‍.ടി.സിക്ക് ആകെയുള്ളത്. 6000 ബസ്സുകളുമുണ്ട്. ഇതില്‍ 5400 എണ്ണം സര്‍വ്വീസ് നടത്തുന്നു. ബാക്കിയുള്ള അറുന്നൂറ് ബസ്സുകള്‍ റൂട്ടിലോടുന്ന ബസിന് കേടുപാട് പറ്റുന്നപക്ഷം പകരം ഉപയോഗിക്കുന്നതാണ്. ആറായിരത്തില്‍ 5200 ബസ്സുകള്‍ക്കും പത്ത് വര്‍ഷത്തില്‍ താഴെ പഴക്കമേയുള്ളൂ. ബാക്കിയുള്ള 800 ബസ്സുകളെയാണ് ഹരിത ട്രൈബ്യൂണല്‍ വിധി ബാധിക്കുക. ഈ സാഹചര്യത്തില്‍ നിലവിലുള്ള പ്രതിസന്ധയില്‍ നിന്ന് കടുത്ത പ്രതിസന്ധിയിലേക്ക് കടക്കും കെഎസ്ആര്‍ടിസി.

പഴക്കം കാരണം നശിപ്പിച്ച ബസ്സുകള്‍ക്ക് പകരം 600 ബസ്സുകള്‍ ഈ മാസം പുതുതായി വരുന്നുണ്ട്. ഈ ബസ്സുകള്‍ ഉപയോഗിച്ച് പിടിച്ച് നില്‍ക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പകരമായി ഉപയോഗിക്കുന്ന അറുന്നൂറ് ബസ്സുകളില്‍ 130 എണ്ണവും റൂട്ടുകളിലേക്ക് വിടാനാണ് നീക്കം. കേന്ദ്ര മോട്ടോര്‍വാഹന നിയമപ്രകാരം ടാക്സടച്ച വാഹനങ്ങള്‍ നിയമപ്രകാരം 15 വര്‍ഷം പിന്‍വലിക്കാന്‍ കഴിയില്ലെന്ന വാദവും ഉയരുന്നുണ്ട്.

Similar Posts