Kerala
സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ തിരുവനന്തപുരത്തെയും കോഴിക്കോട്ടിനെയും ഉള്‍പ്പെടുത്തണമെന്ന് കെ ടി ജലീല്‍സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ തിരുവനന്തപുരത്തെയും കോഴിക്കോട്ടിനെയും ഉള്‍പ്പെടുത്തണമെന്ന് കെ ടി ജലീല്‍
Kerala

സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ തിരുവനന്തപുരത്തെയും കോഴിക്കോട്ടിനെയും ഉള്‍പ്പെടുത്തണമെന്ന് കെ ടി ജലീല്‍

Khasida
|
10 May 2018 9:21 AM GMT

ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവുമായി ജലീല്‍ കൂടിക്കാഴ്ച നടത്തി

സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ കൊച്ചിക്ക് പുറമെ തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്ന് തദ്ദേശ സ്വയം ഭരണ ന്യൂനപക്ഷ ക്ഷേമമന്ത്രി കെ ടി ജലീല്‍. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രി ഗ്രാം സഡക് യോജന പദ്ധതി പ്രകാരം 419 കിലോ മീറ്റര്‍ ദൂരമുള്ള 105 റോഡുകളും നിലവിലുള്ള 570 കിലോ മീറ്ററിനു പുറമെ 2000കിലോ മീറ്റര്‍ കൂടി അനുവദിക്കുന്ന കാര്യവും പരിഗണിക്കാമെന്ന് കേന്ദ്ര ഗ്രാമ വികസന മന്ത്രി ബീരേന്ദ്ര സിങ് ഉറപ്പ് നല്‍കിയതായും കെ ടി ജലീല്‍ പറഞ്ഞു.

പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പ്രകാരം ജലസ്രോതസുകളുടെ സംരക്ഷണത്തിന് 304 കോടി ലഭിക്കുമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ട്. കോഴിക്കോട് നിന്നും ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള സൌകര്യം വേണമെന്നാവശ്യപ്പെട്ട് പ്രതിനിധി സംഘം വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ കാണുമെന്നും കെ ടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.

Similar Posts