കോടതികളിലെ മാധ്യമ വിലക്ക്: മുഖ്യമന്ത്രി പ്രതികരിക്കാത്തതില്‍ പ്രതിപക്ഷ പ്രതിഷേധം
|അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും ആരോപിച്ചു
കോടതിയിലെ മാധ്യമ നിയന്ത്രണത്തില്‍ മുഖ്യമന്ത്രിയുടെ മൌനത്തിനെതിരെ പ്രതിപക്ഷം. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും ആരോപിച്ചു. പ്രശ്നത്തില്‍ ഗവര്‍ണര്‍ ഇടപെടണം. മുഖ്യമന്ത്രി മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
മുഖ്യമന്ത്രി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ശേഷവും കോടതിയില്‍ മാധ്യമ വിലക്ക് മാറാത്തിതിനെക്കുറിച്ച ചോദ്യത്തിന് മുഖ്യമന്ത്രി ഇന്നും മറുപടി പറഞ്ഞില്ല. മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ പ്രതിപക്ഷനേതാക്കള്‍ രംഗത്തെത്തി. പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി പരാജയപ്പെട്ടതായും നേതാക്കള്‍ കുറ്റപ്പെടുത്തി
മാധ്യമ നിയന്ത്രണം തുടരുന്നത് കോടതി പ്രവര്‍ത്തനത്തിന്‍റെ സുതാര്യതയെ ബാധിക്കുമെന്ന് സുധീരന്‍ പറഞ്ഞു. കോടതികളിലെ മാധ്യമ നിയന്ത്രണത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ഖേദകരമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനും പറഞ്ഞു.