അവസാന യാത്രക്കായി ഐ.എന്‍.എസ് വിരാട് കൊച്ചിയില്‍
|ബ്രിട്ടീഷ് നാവികസേനയുടേയും ഇന്ത്യന്‍ നാവികസേനയുടേയും ഭാഗമായി നീണ്ട 57 വര്‍ഷം പ്രവര്‍ത്തിച്ചശേഷമാണ് ഐഎന്‍എസ് വിരാട് വിടവാങ്ങാന്‍ തയ്യാറെടുക്കുന്നത്.
ഇന്ത്യയുടെ യുദ്ധവിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിരാട് ഡീകമ്മീഷനിങ്ങിന് മുന്നോടിയായി ആയുധങ്ങളും മറ്റുസാമഗ്രികളും അഴിച്ചുമാറ്റുന്നതിനായി കൊച്ചിയിലെത്തി. മുംബൈയില്‍ നിന്ന് കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു ഐ.എന്‍.എസ് വിരാട് കൊച്ചിയിലേക്കുള്ള അവസാനത്തെ ഔദ്യോഗികയാത്ര ആരംഭിച്ചത്. ബ്രിട്ടീഷ് നാവികസേനയുടേയും ഇന്ത്യന്‍ നാവികസേനയുടേയും ഭാഗമായി നീണ്ട 57 വര്‍ഷം പ്രവര്‍ത്തിച്ചശേഷമാണ് ഐഎന്‍എസ് വിരാട് വിടവാങ്ങാന്‍ തയ്യാറെടുക്കുന്നത്. രണ്ട് ആഴ്ച്ചക്ക് ശേഷം ഡീകമ്മീഷനിങ്ങിനായി മുംബൈയിലേക്ക് മടങ്ങും.
ഉച്ചക്ക് 1 മണിയോടെയാണ് ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന യുദ്ധവിമാനവാഹിനികപ്പലായ ഐ.എന്‍.എസ് വിരാട് കൊച്ചിയുടെ കടല്‍ തീരത്തെത്തിയത്. നാവികസേനാ ഹെലികോപ്റ്ററിന്‍റെ സുരക്ഷവലയത്തിലായിരുന്നു ദക്ഷിണനാവികസേനാ ആസ്ഥാനത്തേക്കുള്ള വിരാടിന്‍റെ അവസാനത്തെ വരവ്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഐ.എന്‍.എസ് വിരാട് ഡീകമ്മീഷനിങ്ങിന് മുന്നോടിയായുള്ള റീഫിറ്റിങ്ങിനായി കൊച്ചിയിലേക്ക് യാത്രയാരംഭിച്ചത്. ആയുധങ്ങളുമായുള്ള ഐ.എന്‍.എസ് വിരാടിന്റെ അവസാനത്തെ ഔദ്യോഗികയാത്രയായിരുന്നു അത്. കൊച്ചിയിലെ അറ്റകുറ്റപണികള്‍ക്കിടെ കപ്പലിലെ ആയുധങ്ങളും റഡാറുകളും എഞ്ചിനുകളുമെല്ലാം എടുത്തുമാറ്റും. അതിനുശേഷം ഡീകമ്മീഷനിങിനായി ഐഎന്‍എസ് വിരാട് മുംബൈയിലേക്ക് മടങ്ങും. 1959 മുതല്‍ ബ്രീട്ടീഷ് റോയല്‍ നേവിയുടെ ഭാഗമായിരുന്ന എച്ച് എം എസ് ഹെര്‍മസ് 1987 മുതലാണ് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായത്. 30 വര്‍ഷത്തെ സേവനത്തിനിടെ അറ്റകുറ്റപണികള്‍ക്കായി നിരവധി തവണ ഐ.എന്‍.എസ് വിരാട് കൊച്ചിയിലെത്തിയിട്ടുണ്ട്.