Kerala
എടിഎം കേന്ദ്രങ്ങള്‍ക്ക് സുരക്ഷ: റിസര്‍വ് ബാങ്ക് നിര്‍ദേശം ബാങ്കുകള്‍ പാലിക്കുന്നില്ലഎടിഎം കേന്ദ്രങ്ങള്‍ക്ക് സുരക്ഷ: റിസര്‍വ് ബാങ്ക് നിര്‍ദേശം ബാങ്കുകള്‍ പാലിക്കുന്നില്ല
Kerala

എടിഎം കേന്ദ്രങ്ങള്‍ക്ക് സുരക്ഷ: റിസര്‍വ് ബാങ്ക് നിര്‍ദേശം ബാങ്കുകള്‍ പാലിക്കുന്നില്ല

Sithara
|
11 May 2018 9:20 AM GMT

സംസ്ഥാനത്തെ ഒട്ടുമിക്ക എടിഎം കൌണ്ടറുകളിലും സ്ഥിരം സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിട്ടില്ല

എടിഎം കേന്ദ്രങ്ങള്‍ക്ക് കര്‍ശന സുരക്ഷയൊരുക്കണമെന്ന റിസര്‍വ് ബാങ്ക് നിര്‍ദേശം പാലിക്കപ്പെടുന്നില്ലെന്ന് പരാതി. സംസ്ഥാനത്തെ ഒട്ടുമിക്ക എടിഎം കൌണ്ടറുകളിലും സ്ഥിരം സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിട്ടില്ല. നിയമനങ്ങള്‍ കരാര്‍വത്കരിക്കുന്നതാണ് സുരക്ഷാ വീഴ്ചക്ക് പ്രധാന കാരണമെന്നും ആക്ഷേപമുണ്ട്.

എടിഎം കേന്ദ്രങ്ങളില്‍ നിന്ന് പണമെടുക്കാന്‍ എത്തുന്നവര്‍ക്ക് നേരെയുള്ള ആക്രമണം വര്‍ധിച്ച പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷ ഒരുക്കണമെന്ന് ഒരു വര്‍ഷം മുന്‍പേ ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇപ്പോഴുമില്ല. കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതാണ് സുരക്ഷാവീഴ്ചക്ക് പ്രധാന കാരണമെന്നാണ് പരാതി.

ബാങ്കിനകത്തുള്ള ജോലികള്‍ ചെയ്യുന്നത് പോലും കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച ജീവനക്കാരാണ്. എടിഎം കൌണ്ടറുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും ബാങ്ക് ജീവനക്കാരുടെ സംഘടന ആവശ്യപ്പെടുന്നു.

Similar Posts