Kerala
Kerala
മെഡിക്കല്‍ പ്രവേശം: സര്‍ക്കാര്‍ ഉത്തരവിനെതിരെ മാനേജ്മെന്റുകള്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
|11 May 2018 11:02 PM GMT
മുഴുവന്‍ സീറ്റുകളിലെയും പ്രവേശനം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനുള്ള നീക്കം തടയണമെന്ന് മാനേജ്മെന്റുകള്‍ കോടതിയില്‍ ആവശ്യപ്പെടും.
സ്വാശ്രയ മെഡിക്കല്‍ പ്രവേശം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനുള്ള തീരുമാനത്തിനെതിരെ മാനേജ്മെന്റുകള്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. സ്വാശ്രയ മെഡിക്കല്‍ കോളെജ് മാനജ്മെന്റുകളാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കുക. മുഴുവന്‍ സീറ്റുകളിലെയും പ്രവേശനം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനുള്ള നീക്കം തടയണമെന്ന് മാനേജ്മെന്റുകള്‍ കോടതിയില്‍ ആവശ്യപ്പെടും. എന്‍ആര്‍ഐ സീറ്റുകളിലെങ്കിലും സ്വന്തം രീതിയില്‍ ഫീസ് വാങ്ങാന്‍ അനുവദിക്കണമെന്നും മാനേജ്മെന്റുകള്‍ ആവശ്യപ്പെടും.