Kerala
മദര്‍ തെരസേയുടെ ഓര്‍മ്മകള്‍ പേറിയ കത്തുമായി അടപ്പൂരച്ചന്‍മദര്‍ തെരസേയുടെ ഓര്‍മ്മകള്‍ പേറിയ കത്തുമായി അടപ്പൂരച്ചന്‍
Kerala

മദര്‍ തെരസേയുടെ ഓര്‍മ്മകള്‍ പേറിയ കത്തുമായി അടപ്പൂരച്ചന്‍

Jaisy
|
11 May 2018 3:10 PM GMT

മദര്‍ എഴുതിയ കത്ത് നിധി പോലെ ഈ തൊണ്ണുറ്റിരണ്ടുകാരന്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്

അഗതികളുടെ കാവല്‍ മാലാഖ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോള്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മദറിനെ കുറിച്ച് വിശദമായി മലയാളികളെ അറിയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അടപ്പൂരച്ചന്‍. മലയാളത്തിലെ ആഴ്ച്ചപ്പതിപ്പുകളിലൊന്നില്‍ 1959ലാണ് അടപ്പൂരച്ചന്‍ ലേഖനമെഴുതിയത്. തന്നെയും മിഷനറീസ് ഓഫ് ചാരിറ്റിയെയും കുറിച്ചെഴുതിയ ലേഖനം നന്നായിയെന്ന് മദര്‍ എഴുതിയ കത്ത് നിധി പോലെ ഈ തൊണ്ണുറ്റിരണ്ടുകാരന്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്.

1950ല്‍ മദര്‍ തെരേസ മിഷണറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ച് കല്‍ക്കത്തയിലെ ചേരിജീവിതങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു അടപ്പൂരച്ചന്‍ ലേഖനമെഴുതിയത്. അന്ന് കേരളത്തില്‍ വൈദികരില്‍ പോലും അധികമാരും മദറിനെ കുറിച്ച് കേട്ടിരുന്നില്ല. പൂനെയില്‍ വൈദീക വിദ്യാര്‍ത്ഥിയായിരിക്കെ, ഓടയില്‍ ജീവിക്കുകയും മരിക്കുകയും ചെയ്യുന്നവരെ കരുണയോടെ സ്വീകരിക്കുന്ന സന്യാസിനിയെപ്പറ്റി കേട്ടു. ജനങ്ങളെ അറിയിക്കണമെന്ന് തോന്നി. എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് മിഷണറീസ് ഓഫ് ചാരിറ്റി നടത്തുന്നതെന്ന് ചോദിച്ചയച്ച കത്തിന് വിവരങ്ങള്‍ വ്യക്തമാക്കി ആദ്യ കത്ത് മദര്‍ തെരേസ അയച്ചു. ലേഖനം വന്ന ആഴ്ച്ചപ്പതിപ്പ് കല്‍ക്കത്തക്ക് അച്ചന്‍ അയച്ചു കൊടുത്തു. മലയാളികളായ സഹപ്രവര്‍ത്തകര്‍ അര്‍ത്ഥം പറഞ്ഞ് മനസ്സിലാക്കിയപ്പോള്‍ സന്തോഷമറിയിച്ച് മദറിന്റെ മറുപടി കത്ത്. മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുമ്പോഴും അവര്‍ കാട്ടി തന്ന വഴി നമ്മള്‍ പിന്തുടരുകയാണ് വേണ്ടതെന്ന് വയോധികന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

Similar Posts