ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കെ ബാബു
|അളവില്‍ കവിഞ്ഞ സ്വത്ത് കണ്ടെത്തിയാല്‍ സര്‍ക്കാരിന് നല്കാം
വിജിലന്‍സ് റിപ്പോര്‍ട്ടില്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുന്‍ മന്ത്രി കെ ബാബു. തന്റെ വീട്ടില്‍ ഇന്നു നടന്ന റെയ്‍ഡ് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ്. ടാക്സ് റിട്ടേണില്‍ പറയാത്ത സ്വത്ത് തനിക്കുണ്ടെന്ന് തെളിയിച്ചാല്‍ അത് സര്‍ക്കാരിന് കൈമാറാമെന്നും ബിനാമികളെന്ന് പറയുന്നവരുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ബാബു പറഞ്ഞു.
എട്ട് മണിക്കൂര്‍ നീണ്ടു നിന്ന വിജിലന്‍സ് റെയ്ഡിനോട് പൂര്‍ണ്ണമായും സഹകരിച്ച ശേഷമാണ് ബാബു മാധ്യമങ്ങളെ കണ്ടത്. വിജിലന്‍സിന്റെ എഫ് ഐ ആറില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെയെല്ലാം ബാബും അക്കമിട്ട് എതിര്‍ത്തു. റെയ്ഡിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണ്, ബിനാമികളെന്ന് പറയുന്നവരുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ബാബു പറഞ്ഞു
കൃത്യമായി ടാക്സ് റിട്ടേണ്‍ നല്കുന്നയാളാണ് താന്‍. കണക്കില്‍ പെടാത്ത സ്വത്ത് ഉണ്ടെന്ന് കണ്ടെത്തിയാല്‍ അത് സര്‍ക്കാരിന് നല്കാമെന്നും ബാബു പ്രതികരിച്ചു. രാഷ്ട്രീയ പകപോക്കലാണെന്ന് പറഞ്ഞുവെങ്കിലും വിജിലന്‍സിന്റെ നീക്കത്തെ നിയമപരമായി നേരിടാന്‍ തന്നെയാണ് ബാബുവിന്റെ തീരുമാനം