രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ഇന്ന് കേരളത്തില്‍
|ഡിജിറ്റല്‍ കേരള പ്രഖ്യാപനം, സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ജന്‍ഡര്‍ പാര്‍ക്കിന്റെ ഉദ്ഘാടനം, കനവ് പദ്ധതി പ്രഖ്യാപനം എന്നിവയുടെ പരിപാടികളിലും രാഷ്ട്രപതി സംബന്ധിക്കും.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് കേരളത്തിലെത്തും. കോട്ടയം സിഎംഎസ് കോളജിന്‍റെ 200ാം വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ഉച്ചക്ക് 2 മണിക്ക് കൊച്ചി നാവിക വിമാനത്താവളത്തിലാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി എത്തുക. നാവിക വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം രാഷ്ട്രപതി സിഎംഎസ് കോളജ് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുന്നതിനായി കോട്ടയത്തേക്ക് പോകും. സിഎംഎസിലെ പരിപാടിക്ക് ശേഷം ഗുരുവായൂരിലേക്ക് തിരിക്കുന്ന അദ്ദേഹം വൈകീട്ട് ബോള്‍ഗാട്ടി പാലസില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 155ാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള പരിപാടി ഉദ്ഘാടനം ചെയ്യും. സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമായ നാളെ രാവിലെ 10.30ന് കൊടുങ്ങല്ലൂരില്‍ മുസിരിസ് പൈതൃക പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനവും രാഷ്ട്രപതി നിര്‍വ്വഹിക്കും. തുടര്‍ന്ന് കോഴിക്കോട്ടേക്ക് പോകുന്ന പ്രണബ് മുഖര്‍ജി സഹകരണ രംഗത്തെ ആദ്യത്തെ ഐടി സംരംഭമായ സൈബര്‍ പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
ഡിജിറ്റല്‍ കേരള പ്രഖ്യാപനം, സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ജന്‍ഡര്‍ പാര്‍ക്കിന്റെ ഉദ്ഘാടനം, കനവ് പദ്ധതി പ്രഖ്യാപനം എന്നിവയുടെ പരിപാടികളിലും രാഷ്ട്രപതി സംബന്ധിക്കും. നാളെ വൈകീട്ടോടെ പ്രണബ് മുഖര്‍ജി ഡല്‍ഹിക്ക് മടങ്ങും. സന്ദര്‍ശനത്തോട് അനുബന്ധിച്ച് വന്‍ പൊലീസ് സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.