Kerala
ഓണമെത്തിയതോടെ കൂത്താമ്പുള്ളി സജീവംഓണമെത്തിയതോടെ കൂത്താമ്പുള്ളി സജീവം
Kerala

ഓണമെത്തിയതോടെ കൂത്താമ്പുള്ളി സജീവം

Subin
|
11 May 2018 6:29 PM GMT

കൈത്തറിയില്‍ നെയ്‌തെടുക്കുന്നതാണ് തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയിലെ ഈ ഗ്രാമത്തിലെ വസ്ത്രങ്ങള്‍...

ഓണക്കാലത്ത് വസ്ത്ര വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള ബ്രാന്‍ഡാണ് കുത്താമ്പുള്ളി. കൈത്തറിയില്‍ നെയ്‌തെടുക്കുന്നതാണ് തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയിലെ ഈ ഗ്രാമത്തിലെ വസ്ത്രങ്ങള്‍. ഓണക്കാലമായാല്‍ ഇവിടത്തെ തറികള്‍ സജീവമാകും.

കേരളത്തിന്റെ സ്വന്തം കൈത്തറി ഗ്രാമമാണ് കുത്താമ്പുള്ളി. ഭാരതപ്പുഴയിലേക്ക് ഗായത്രിപ്പുഴ ചേരുന്നിടത്തെ നെയ്ത്ത് ഗ്രാമം. മൈസൂരില്‍ നിന്നും അര നൂറ്റാണ്ട് മുമ്പ് കൊച്ചി രാജാവ് വസ്ത്രങ്ങള്‍ നെയ്യുന്നതിനായെത്തിച്ചവരുടെ പിന്തുടര്‍ച്ചക്കാരാണ് കുത്താമ്പുള്ളിയിലെ നെയ്ത്തുകാര്‍. ലോക ഭൗമസൂചികപട്ടികയിലിടം പിടിച്ച വസ്ത്രങ്ങള്‍ക്ക് ഓണക്കാലത്ത് ആവശ്യക്കാര്‍ കൂടും.

ഭൂരിഭാഗം വീടുകളിലും തറികളില്‍ സജീവമായിരുന്ന പഴയകാലമുണ്ട് കുത്താന്പുള്ളിക്ക്. ഒരു കാലത്ത് മൂവായിരത്തോളം തറികള്‍ ഇവിടെയുണ്ടായിരുന്നു. ഇപ്പോള്‍ അത് ചുരുങ്ങി. പ്രാദേശിക സഹകരണ സംഘമാണ് കുത്താമ്പുള്ളി കൈത്തറികള്‍ പുറത്തെത്തിക്കുന്നത്. ആഗോള പ്രശസ്തിയൊക്കെ ഉണ്ടെങ്കിലും തുച്ഛമായ ലാഭമാണ് നെയ്ത്തുകാര്‍ക്ക് ലഭിക്കുന്നത്. ഓണക്കാലത്ത് നെയ്ത്തുവസ്ത്രങ്ങളോടുള്ള മലയാളികളുടെ പ്രിയം കുത്താമ്പുള്ളിക്കാരുടെ ജീവിത മാര്‍ഗമാകുന്നു.

Related Tags :
Similar Posts